www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാവ്യയുടെ അമ്മയ്ക്ക് വിവാഹത്തിൽ താൽപര്യം ഇല്ലായിരുന്നു; രണ്ടാം വിവാഹത്തെ കുറിച്ച് ദിലീപ്

Share it:

കൊച്ചി: വിവാദങ്ങളും ഗോസിപ്പുകളും വിടാതെ പിടിച്ച നടനാണ് ജനപ്രിയ നായകൻ എന്ന വിശേഷണം ലഭിച്ച ദിലീപ്. മഞ്ജു വാര്യരിൽ നിന്നും വിവാഹ മോചനം നേടിയ താരം അപ്രതീക്ഷിതമായിട്ടാണ് കാവ്യയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും സിനിമാ മേഖലയിലെ തന്നെ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു ഇവരുടെ വിവാഹ തീരുമാനം.

എന്നാൽ പിന്നീട് ആ തീരുമാനത്തെ കുറിച്ച് ദിലീപ് തന്നെ വെളിപ്പെടുത്തി. ഒരു ചാനൽ അഭിമുഖത്തിൽ താരം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. നാളുകൾക്ക് ശേഷവും ഇപ്പോഴും ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ തരംഗമാണ്.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്‌തത്‌. വിവാഹമോചനം നേടിയ ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. മകൾ വളർന്നു വന്നതോടെ ഷൂട്ടിങ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു.

അഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നുള്ള ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്‍റെ വീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. 

കാവ്യാ ജീവിതത്തിൽ കടന്നു വന്നതിനെ കുറിച്ചും ദിലീപ് മനസ് തുറന്നു. വിവാഹവും വിവാഹമോചനവുമായി കാവ്യാ മറുഭാഗത്തുണ്ടായിരുന്നു. കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. മൂന്നര വർഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക് . ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ ഒന്നിച്ചഭിനയിക്കും മുൻപേ കാവ്യയെ അറിയാം. ഇഷ്‌ടമാണ്‌. പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനില്ലായിരുന്നു. തനിക്ക് മംമ്തയെ, നയൻതാരയെ, നവ്യയെ, നിത്യയെ ഒക്കെ ഇഷ്‌ടമാണ്‌ പക്ഷെ അത് പ്രണയമല്ല. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. തന്‍റെ വീട്ടിൽ മകൾക്കുൾപ്പെടെസമ്മതം. പക്ഷെ, കാവ്യയുടെ വീട്ടിലെ പ്രതികരണം മറിച്ചായിരുന്നു

കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താൽപര്യമില്ലായിരുന്നു. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്‍റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേർത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി എന്നും താരം പറയുന്നു.

മകൾ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള വ്യക്തിയാണ്. അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്നു ബോധ്യമുണ്ടായിരുന്നു. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്‌തത്‌. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. ഈ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: