www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ജൂലൈ നാല്; ദീലീപിന്‍റെയും കാവ്യയുടെയും ഭാഗ്യ ദിനം

Share it:

കൊച്ചി: മലയാളത്തിന്‍റെ ജനപ്രിയ നായകൻ ദിലീപിനും ഭാര്യ കാവ്യ മാധവനും മറക്കാനാവാത്ത ദിവസമാണ് ജൂലൈ നാല്. ദിലീപിന്‍റെ മിക്ക ഹിറ്റ് ചിത്രങ്ങളുടെയും റിലീസ് ജൂലൈ നാലിനായിരുന്നു. കാവ്യ- ദിലീപ് താര ജോഡികളുടെ എക്കാലത്തെയും മെഗാ ഹിറ്റ് പിറന്നതും ഈ ദിവസം തന്നെ. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഈ ജൂലൈ നാലിന് ദിലീപ് ചിത്രമില്ല. 

ഈ പറക്കും തളിക, മീശമാധവൻ, സി.ഐ.ഡി മൂസ, പാണ്ടിപ്പട എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ജൂലൈ നാലിന് തീയേറ്ററിലെത്തിയത്. 2002 ജൂലെ നാലിന് തിയേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് മീശമാധവൻ. ഹിറ്റ് ജോഡികളായി മാറിയ കാവ്യാമാധവനെയും ദിലീപിനെയും ഒരുമിപ്പിച്ചത് അടുത്ത സുഹൃത്തായ ലാല്‍ ജോസായിരുന്നു. ചിത്രത്തിൽ മാധവന്‍റെ സന്തതസഹചാരിയായി ഹരിശ്രീ അശോകനുണ്ടായിരുന്നു. ഈപ്പന്‍ പാപ്പച്ചി എന്ന എസ്ഐയിലൂടെ ഇന്ദ്രജിത്ത് സുകുമാരന് കരിയര്‍ ബ്രേക്ക് കഥാപാത്രത്തെ ലഭിച്ചതും മീശമാധവനിലൂടെയായിരുന്നു.

ജോണി ആന്‍റണി സംവിധാനം ചെയ്‌ത  സിഐഡി മൂസ 2003 ജൂലെ നാലി നായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ഭാവന നായികയായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, അബു സലീം, വിജയരാഘവന്‍, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 

2005 ജൂലെ നാലിന് തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് പാണ്ടിപ്പട. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ തെന്നിന്ത്യന്‍ താരമായ പ്രകാശ് രാജും മികച്ച പ്രകടനമായിരുന്നു കാഴ്‌ച്ച വെച്ചത്. നവ്യ നായര്‍ നായികയായെത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, രാജന്‍ പി ദേവ്, സലീം കുമാര്‍, ടിപി മാധവന്‍, സുകുമാരി, സീനത്ത്, അംബിക, സുബ്ബലക്ഷ്മി തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: