www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വണ്ടിപ്പെരിയാറ്റിലെ ക്വാറന്‍റൈനിൽ നിന്നും മുങ്ങിയ ആളെ ഉപ്പുതറയിലെ വീട്ടിൽ നിന്നും പൊക്കി

Share it:

ഇടുക്കി: കുവൈറ്റിൽ നിന്നെത്തി ക്വാറന്‍റൈനിൽ കഴിഞ്ഞയാൾ രാത്രിയിൽ ഓട്ടോ വിളിച്ച് മുങ്ങി. വണ്ടിപ്പെരിയാറ്റിലെ പെയ്‌ഡ് ക്വാറന്‍റൈനിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. കുവൈറ്റിൽ നിന്നും മടങ്ങിയെത്തിയ ഉപ്പുതറ സ്വദേശിയാണ് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മുങ്ങിയത്. കുവൈറ്റിൽ നിന്നും മടങ്ങിയെത്തിയ ഇയാൾ പെയ്‌ഡ് ക്വാറന്‍റൈൻ ആവശ്യപ്പെട്ടതോടെയാണ് വണ്ടിപ്പെരിയാറ്റിലെ റിസിഡൻസിയിൽ സൗകര്യം ഒരുക്കിയത്. 

എന്നാൽ കഴിഞ്ഞ ദിവസം രാത്രി മുറിയിൽ നിന്നും മുങ്ങിയ ഇയാൾ വഴിയിൽ കണ്ട ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തി. ഉപ്പുതറയിൽ എത്തിച്ചാൽ മുൻകൂർ പണം നൽകാമെന്ന് വാഗ്ദാനം ചെയ്‌തു. ഇതോടെ ഓട്ടോറിക്ഷാ ഡ്രൈവർ ഇയാളുമായി ഉപ്പുതറയിലെ വീട്ടിലെത്തി. ക്വാറന്‍റൈനിൽ നിന്നും ആൾ മുങ്ങിയതറിഞ്ഞ ആരോഗ്യ പ്രവർത്തകർ ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടർന്ന് അർധ രാത്രിയിൽ ഇയാളുടെ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർ ഇയാളെയും വീട്ടുകാരെയും ഓട്ടോറിക്ഷാ ഡ്രൈവറെയും നിരീക്ഷണത്തിലാക്കി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Mostreaded

Post A Comment: