www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാക്കിസ്ഥാനിലെ കാമുകി വിളിച്ചു; 1200 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച യുവാവ് തളർന്നു വീണു

Share it:

ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ പരിചയപെട്ട കാമുകിയെ കാണാൻ പാക്കിസ്ഥാനിലേക്ക് ബൈക്കിൽ യാത്ര പുറപ്പെട്ട യുവാവിനെ ഒടുക്കം അതിർത്തിയിലെ സേന പൊക്കി. 1200 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച യുവാവ് ശരീരത്തിലെ ജലാംശം താണ് അവശ നിലയിലായിരുന്നു. മഹാരാഷ്‌ട്ര സ്വദേശി സീഷൻ സിദ്ദിഖി എന്ന മൂന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ് കാമുകിയെ കാണാൻ അസാധാരണ യാത്രക്ക് തയാറെടുത്തത്.
ഒസ്‌മാനാബാദിൽ നിന്നും തുടങ്ങിയ ബൈക്ക് യാത്ര അതിർത്തിയിലെ കച്ചിലെത്തിയപ്പോഴാണ് ബിഎസ്എഫിന്‍റെ പിടിയിലാകുന്നത്. ഒസ്‌മാനാബാദില്‍ നിന്നും അഹമ്മദ് നഗര്‍ വരെയുള്ള 225 കിലോ മീറ്റര്‍ സൈക്കിളില്‍ എത്തി. പിന്നീട് അവിടെ നിന്നുമാണ് മോട്ടോര്‍ സൈക്കിള്‍ സംഘടിപ്പിച്ചത്. അതില്‍ കച്ച് വരെ എത്തി. വ്യാഴാഴ്ച്ച രാത്രി ഒൻപതോടെ റാന്‍ ഓഫ് കച്ചില്‍  അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടയില്‍ ബിഎസ്എഫ് കയ്യോടെ പൊക്കുകയായിരുന്നു. 

അലഹബാദുകാരനായ സിദ്ദിഖി ഒസ്‌മാനാബാദിലെ ഖാജാ നഗറിലാണ് മാതാപിതാക്കളോടും രണ്ടു സഹോദരിമാരോടൊപ്പം കഴിഞ്ഞിരുന്നത്. പിതാവ് ഒരു മൗലാനയാണ്. മാതാവ് തുണി വില്‍പ്പന നടത്തുന്നു. ജൂലൈ 11 മുതല്‍ സിദ്ദിഖിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ 11 രാത്രി 9.30ന് അത്താഴം കഴിച്ച ശേഷം മൊബൈല്‍ ഫോണിന്‍റെ ചാര്‍ജര്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നു സിദ്ദിഖി പറഞ്ഞു. 9.45 ന് ഒരു ജാക്കറ്റുമിട്ട് നിശബ്ദമായി വീട് വിട്ടു പോകുകയായിരുന്നു. പുതിയ ചാര്‍ജര്‍ സംഘടിപ്പിക്കാന്‍ പോയതാകുമെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.

രാവിലെയായിട്ടും തിരിച്ചുവരാതായതോടെ പിതാവ് വിളിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ചോഫായ  നിലയിലായിരുന്നു. തുടര്‍ന്ന് പിതാവ് സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കളോട് സഹായം തേടി. എന്നാല്‍ കുറച്ച് കാത്തിരിക്കാനായിരുന്നു മറുപടി. രാത്രി ഏഴിന് പിതാവ് ചില സുഹൃത്തുക്കളുമായി പൊലീസ് സ്‌റ്റേഷനില്‍ പോകുകയും പരാതി നല്‍കുകയും ചെയ്‌തു. പിന്നീട് അടുത്ത രണ്ടു ദിവസവും ഫോണ്‍ സ്വിച്ചോഫ് ചെയ്‌ത നിലയിലായിരുന്നു. ഇതിനിടയിലാണ് ലോക്ക് ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും സിദ്ദിഖി ലാപ് ടോപ്പില്‍ ആയിരുന്നെന്ന വിവരം അപ്പോഴാണ് പിതാവ് ഓര്‍ത്തത്.

ചെറിയ മുറിയില്‍ മകനും പിതാവും ഒരുമിച്ചാണ് കിടക്കുന്നത്. എല്ലാ ദിവസവും ലാപ്‌ടോപ്പില്‍ പയ്യന്‍ രാത്രി വൈകുവോളം എന്തെല്ലാമോ ടൈപ്പ് ചെയ്യുമായിരുന്നു. എന്നാല്‍ ചോദിക്കുമ്പോഴെല്ലാം പഠിക്കുകയാണെന്ന മറുപടിയാണ് കിട്ടിയത്.  പിതാവ് സിദ്ദിഖിയുടെ ലാപ്‌ടോപ്പ് തിങ്കളാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. വിദഗ്‌ദരുടെ സഹായം തേടിയ പൊലീസ് സിദ്ദിഖി ഒരു പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റിംങില്‍ ഏര്‍പ്പെട്ടിരുന്നതായും കണ്ടെത്തി.  ഇരുവരും പ്രണയത്തിലാണെന്നും അവള്‍ വിളിച്ചതിനെ തുടര്‍ന്നാണ് മകന്‍ പോയതാണെന്നും പിതാവ് മനസിലാക്കി.

തുടർന്ന് ഒസ്‌‌മനാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സൈക്കിളില്‍ സിദ്ദിഖി യാത്ര ചെയ്യുന്നത് കണ്ടെത്തി. അന്വേഷണം പുരോഗമിച്ചപ്പോള്‍ അഹമ്മദ് നഗറില്‍ ഈ സൈക്കിള്‍ യാത്ര അവസാനിച്ചെന്നും അവിടെ നിന്നും ബൈക്കില്‍ കച്ചിലേക്ക് പോയതായും കണ്ടെത്തി. പഴയ നമ്പര്‍ ഇതിനിടയില്‍ ഇയാള്‍ മാറിയിരുന്നു. എന്നാല്‍ സിദ്ദിഖിയുടെ പുതിയ നമ്പര്‍ കണ്ടുപിടിച്ച് വിളിച്ചപ്പോള്‍ കച്ചായിരുന്നു ലൊക്കേഷന്‍. പൊലീസ് സുരക്ഷാ ഏജന്‍സികളെ വിവരം അറിയിച്ചു.

വ്യാഴാഴ്ച്ച വൈകിട്ട് ഒസ്‌മാനാബാദ് പൊലീസിന് സിദ്ദിഖിയുടെ ബൈക്ക് മരുഭൂമിയില്‍ കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ട് കച്ചില്‍ നിന്നും കോള്‍ വന്നു. പിന്നാലെ ഇയാളെ ബിഎസ്എഫ് കയ്യോടെ പിടികൂടിയെന്ന വിവരവും കിട്ടി. ഫോണ്‍ വന്നപ്പോള്‍ തന്നെ പൊലീസ് ടീമിനെ ഒസ്മാനാബാദിലെ പൊലീസ് അയച്ചു. ബിഎസ്എഫ് പറയുന്ന കഥ ഇങ്ങിനെയാണ്. ജൂലൈ 16 നാണ് ബിഎസ്എഫ് സിദ്ദിഖിയെ പിടിച്ചത്. ഇന്തോ - പാക് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം 1.5 കിലോ മീറ്റര്‍ അകലത്തില്‍ ആയിരുന്നു ഇയാള്‍. റാന്‍ ഓഫ് കച്ച് ഏരിയ വഴി പാകിസ്ഥാനിലേക്ക് കടക്കാനായിരുന്നു പരിപാടി. എന്നാല്‍ ശരീരത്തെ ജലാംശം നഷ്ടപ്പെട്ട് റാനില്‍ രണ്ടു മണിക്കൂറോളം സിദ്ദിഖി അബോധാവസ്ഥയിൽ ആയിപോയി. പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം ഇയാളില്‍ നിന്നും കണ്ടെത്തി. 

ബിഎസ്എഫ് ഇയാളെ ഗുജറാത്തിലെ ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്‌തപ്പോൾ താന്‍ കറാച്ചിയിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞു.  ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ കാമുകിയെ കാണാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗപ്പെടുത്തി പാകിസ്ഥാനിലേക്ക് പോകാനായിരുന്നു നീക്കം. അതേ സമയം ഇയാളെ ആരെങ്കിലും പറ്റിച്ചതാണോ എന്നും സുരക്ഷാ വിഭാഗം അന്വേഷണത്തിലാണ്. പാകിസ്ഥാനിൽ നിന്നും വിവിധ നമ്പറുകളില്‍ നിന്നുമാണ് സിദ്ദിഖിക്ക് വിളി വന്നുകൊണ്ടിരുന്നത്.

ഒരു പെണ്‍കുട്ടിയാണെങ്കില്‍ ഒരു നമ്പറില്‍ നിന്നും മാത്രമാണ് വിളി വരേണ്ടതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറയുന്നു. പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ആദ്യം സിദ്ദിഖി നടത്തിയ ഒരു ഹൈദരാബാദ് യാത്രയുടെ വിവരവും അന്വേഷണത്തിലാണ്. ഒരു മാസം മുമ്പ് താനൊരു കമ്പ്യൂട്ടര്‍ കോഴ്‌സില്‍ ചേരാന്‍ പോകുകയാണെന്ന് സിദ്ദിഖി വീട്ടുകാരോട് പറഞ്ഞിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Trending

Post A Comment: