www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിലക്ക് ലംഘിച്ച് ആർഭാട വിവാഹം; ആറ് ലക്ഷം പിഴയും കോവിഡ് ബാധിതരുടെ ചിലവും കല്യാണ വീട്ടുകാർ വഹിക്കണം

Share it:

ജയ്‌പുർ: കോവിഡ് വിലക്ക് ലംഘിച്ച് ആർഭാട വിവാഹം നടത്തിയ ബിസിനസുകാരന് കിട്ടിയത് എട്ടിന്‍റെ പണി. പിഴയായി 6.26 ലക്ഷം ഈടാക്കിയതിനു പിന്നാലെ വിവാഹത്തിൽ പങ്കെടുത്ത് കോവിഡ് പിടിപെട്ടവരുടെ ചികിത്സാ ചിലവും ഇയാൾക്ക് വഹിക്കേണ്ടി വന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്ത 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയും ഒരാൾ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു. 



6.26 ലക്ഷം പിഴ കൂടാതെ കോവിഡ് സ്ഥിരീകരിച്ച 15 അതിഥികളുടെ ചികിത്സ ചെലവും വരന്‍റെ കുടുംബം വഹിക്കണം. 58 അതിഥികൾ ക്വാറന്‍റീനിലാണ്. അവരുടെ ഭക്ഷണം ഐസൊലേഷൻ വാർഡിലെ മറ്റ് സേവനങ്ങൾ കോവിഡ് ടെസ്റ്റ്, രോഗം ബാധിച്ചവർക്കായുള്ള ആംബുലൻസ് സർവീസുകൾ എല്ലാം വരന്‍റെ കുടുംബം വഹിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

ഭിൽവാരയിലെ ഭദാദ പ്രദേശത്ത് ജൂൺ 13 നാണ് ആർഭാട വിവാഹം നടന്നത്. നഗരത്തിലെ അറിയപ്പെടുന്ന ബിസിനസുകാൻ കൂടിയായ വരന്റെ പിതാവ് എല്ലാ സുരക്ഷാ ചട്ടങ്ങളും പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്‌തിരുന്നു. തുടർന്ന് ജൂൺ 19 നാണ് അതിഥികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സമ്പർക്ക പട്ടിക തയാറാക്കിയപ്പോഴാണ് വധു, വരൻ, വരന്‍റെ അഛൻ, മുത്തഛൻ ഉൾപ്പെടെ 16 ഓളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. മുത്തഛനാണ്‌ മരണം സംഭവിച്ചത്.

മൂന്ന് ചടങ്ങുകളായാണ് വിവാഹം നടന്നതെന്നും അതിഥികളുടെ പട്ടിക ആയിരത്തിലധികം വരുന്നതായും റിപോർട്ടുണ്ട്. വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് 50 ൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന നിയത്രണം നില നിൽക്കെയാണ് ആർഭാട വിവാഹം. തുടർന്ന് ഭിൽവാര ജില്ലാ കലക്ടർ വരന്‍റെ കുടുംബത്തിന് പിഴ ചുമത്തുകയായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: