www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡിനും പന്നിപ്പനിക്കും പിന്നാലെ പ്ലേഗും; വൈറസ് ഫാക്‌ടറിയായി ചൈന

Share it:

ബീജിങ്: കോവിഡിന്‍റെ ഭീതി വിട്ടു മാറും മുൻപേ വീണ്ടും വൈറസുകളുടെ വ്യാപനത്തിനു കാരണമാകുകയാണ് ചൈനയെന്ന് റിപ്പോർട്ട്. കോവിഡിന് പിന്നാലെ ചൈനയിൽ മാരകമായ പന്നിപ്പനി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോഴിതാ മാരകമായ അടുത്ത രോഗം എത്തിക്കഴിഞ്ഞുവെന്ന വിവരമാണ് ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തു വരുന്നത്. ബുബോണിക്ക് പ്ലേഗ് ആണ് ഇത്തവണ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 

ഉത്തര ചൈനയിലെ ഇന്നർ മംഗോളിയ സ്വയംഭരണ പ്രദേശമായ ബയാന്നൂരിൽ നിന്നാണ് ഞായറാഴ്ച്ച ഇത് സംബന്ധിച്ച മുന്നറിയിപ്പ് വന്നത്. ലെവൽ മൂന്ന് തരത്തിലുള്ള മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ഡെയിലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് രണ്ടു പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഈ വർഷം അവസാനം വരെ മുന്നറിയിപ്പ് തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ പറയുന്നു. 

ഖൊവ്ഡ് പ്രവിശ്യയില്‍ ബൂബോണിക് പ്ലേഗ് പടരുന്നതായി ജൂലായ് ഒന്നിനാണ് സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തത്‌. ലാബ് പരിശോധനയിലാണ് ഇക്കാര്യം ഞായറാഴ്ച്ച സ്ഥിരീകരിച്ചത്. പ്രവിശ്യയിലെ 27 ഉം 17 ഉം വയസുള്ള സഹോദരങ്ങളിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. ഇവർ എലിവർഗ്ഗത്തിൽപ്പെട്ട ഒരു ജീവിയുടെ മാംസം ഭക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മർമ്മത്ത് എന്നറിയപ്പെടുന്ന ഈ ജീവിയെ ഭക്ഷണമാക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 

പ്ലേഗ് രോഗികളുമായി സമ്പർക്കം പുലർത്തിയ 146 ആളുകളെ നിരീക്ഷണത്തിലേക്ക് മാറ്റി. മർമ്മത്ത് പോലെയുള്ള ജീവികളിൽ നിന്ന് പടരുന്ന പ്ലേഗ് ചികിൽസിച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ രോഗി മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനാ തന്നെ പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Post A Comment: