www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സുജാതയായി അദിതി വേഷമിട്ടത് സിനിമാ ജീവിതത്തിലെ 13-ാം വർഷത്തിൽ

Share it:

കൊച്ചി: മലയാളത്തിലെ ആദ്യ ഡിജിറ്റൽ റിലീസ് ചിത്രം സൂഫിയും സുജാദയും പ്രേക്ഷകർ ഏറ്റെടുത്തതിനു പിന്നാലെ സുജാതയായി വേഷമിട്ട അദിതി റാവുവും മലയാളികൾക്ക് പ്രിയങ്കരിയാകുകയാണ്. സിനിമയിൽ 22 കാരിയായ നാടൻ പെണ്ണായി വേഷമിട്ട അദിതിയാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം. നടിയെ അത്ര കണ്ടു പരിചയമില്ലാത്തതിനാൽ പുതുമുഖമാണെന്ന് വരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു. അതേസമയം സിനിമയിൽ 13 വർഷത്തെ പരിചയവുമായാണ് അദിതി സൂഫിയും സുജാതയിലുമെത്തിയതെന്നതാണ് യാഥാർഥ്യം.


2006 ൽ പ്രജാപതിയിലെ സാവിത്രിയായാണ് അദിതി റാവു ഹൈദരി എന്ന ആന്ധ്രാക്കാരി പെൺകൊടിയുടെ സിനിമ ജീവിതത്തിന്‍റെ ആരംഭം തന്നെ. ശേഷം തമിഴ് സിനിമ വഴിയാണ് അദിതി ബോളിവുഡിൽ ചേക്കേറുന്നത്. 2009 ലെ "ഡൽഹി 6" ആദ്യ ബോളിവുഡ് ചിത്രം. പ്രജാപതിയിൽ വരുമ്പോൾ തന്നെ അദിതിയുടെ പ്രായം 20 വയസ്. ശേഷം സുജാതയിലേക്കെത്തുമ്പോൾ അദിതിക്ക് 33 തികഞ്ഞിട്ടുണ്ട്.

മലയാളത്തിൽ ഡിജിറ്റൽ റിലീസ് ചെയ്യപ്പെട്ട ആദ്യ താരചിത്രത്തിലെ നായിക എന്ന ക്രെഡിറ്റും ഇനി അദിതിക്കു സ്വന്തം. പുതുമുഖം ദേവ് മോഹനാണ് സുജാതയുടെ കാമുകനായ സൂഫിയായി വേഷമിട്ടത്. ഭർത്താവിന്‍റെ വേഷം കൈകാര്യം ചെയ്‌തത്‌ ജയസൂര്യ ആണ്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

mollywood

Post A Comment: