www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അഛന് അന്ന് രണ്ടാം ഭാര്യയും മക്കളും ഉണ്ടായിരുന്നു; ബാല്യ കാലത്തെ കുറിച്ച് സീമ

Share it:
കൊച്ചി: എൺപതുകളിൽ യുവാക്കളുടെ ഹരമായ നടിയായിരുന്നു സീമ. സംവിധായകൻ ഐവി ശശിയുമായുള്ള വിവാഹത്തിനു ശേഷം ഏറെ നാൾ സിനിമയിൽ നിന്നും വിട്ടു നിന്ന സീമ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തന്‍റെ ജീവിതം മാറ്റി മറിച്ച വിവാഹത്തെ കുറിച്ചും സീമ മനസു തുറക്കുന്നുണ്ട്.

ഐവി ശശിയുടെ അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് സീമ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. മഹായാനം എന്ന ചിത്രത്തിന് ശേഷമാണ് സീമ അഭിനയ രംഗത്തിന് ഇടവേള വരുത്തിയത്. പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്‌ത ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴിതാ ബാല്യകാലത്തെക്കുറിച്ചും അഛനെക്കുറിച്ചും സീമ നടത്തിയ പ്രസ്‌താവനകളാണ് ശ്രദ്ധ നേടുന്നത്. 

അഛന്‍റെ കൂടെ നിന്നാണ് എന്നെ വളർത്തിയതെങ്കിൽ ഒരു പക്ഷെ ഞാൻ ഇങ്ങനെയാവുമായിരുന്നില്ലെന്നു താരം പറയുന്നു. ചിലപ്പോ ആയാലും ആ കഷ്ടപ്പാട് അറിയില്ല. എല്ലാവരുമായും സഹകരിച്ചും സൗഹൃദത്തിലും പോവുന്നത് കഷ്ടപ്പാട് അറിഞ്ഞതിനാലാണ്. ശശിയേട്ടനുമായുള്ള വിവാഹത്തെ അഛൻ എതിർത്തിരുന്നു. അദ്ദേഹത്തെ കെട്ടാൻ പാടില്ല, അത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. മേജറായതിന് ശേഷം അഛൻ വിളിക്കാൻ വന്നിരുന്നു. മോൾക്ക് ഇഷ്ടമാണെങ്കിൽ പോയ്‌ക്കോളൂയെന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാൽ ഞാൻ പോയില്ല, ഞാൻ പോയാൽ അമ്മയ്ക്ക് ആരാണ്.

അഛന് രണ്ടാം ഭാര്യയും മക്കളുമുണ്ടായിരുന്നു. വിവാഹത്തിന് അഛൻ വരാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു പറഞ്ഞത്, വന്നാലും അമ്മ അങ്ങനെയൊരാളെ വെച്ചോണ്ടിരിക്കുന്നുവെന്നല്ലാതെ അഛനാണെന്ന് എല്ലാവർക്കും മനസിലാവില്ലെന്നുമായിരുന്നു ഞാൻ പറഞ്ഞതെന്ന് സീമ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Gossip

Post A Comment: