www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആമസോണിൽ റിലീസ് ചെയ്‌ത സൂഫിയും സുജാതയും നൊടിയിടയിൽ ടെലിഗ്രാമിൽ

Share it:

കൊച്ചി: കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഓൺലൈൻ റിലീസ് ചെയ്‌ത മലയാള ചിത്രം സൂഫിയും സുജാതയും നിമിഷങ്ങൾക്കകം ടെലഗ്രാമിലും ടോറന്‍റിലും. ഇന്നലെ അർധരാത്രിയിലാണ് ചിത്രം ആമസോൺ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്‌തത്. കോവിഡ് പ്രതിസന്ധിയിൽ പ്രതിസന്ധിയിലായ മലയാള സിനിമക്ക് പ്രകീക്ഷയായിട്ടായിരുന്നു ഓൺലൈൻ റിലീസ്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ് ടോപ് മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്. ജയസൂര്യനായകനായ ചിത്രത്തില്‍ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് നായിക. 

ചിത്രം റിലീസ് ചെയ്‌ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വ്യാജ പതിപ്പും പുറത്തിറങ്ങുകയായിരുന്നു. ഫ്രൈഡെ ഫിലിംസിനുവേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. കൊവിഡിനെതുടര്‍ന്ന് തിയറ്ററുകള്‍ തുറക്കാന്‍ വൈകുമെന്നുറപ്പായതോടെ സിനിമയുടെ തിയറ്റര്‍ റിലീസിന് കാത്തിരിക്കേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. വിതരണക്കാരും തിയറ്റര്‍ ഉടമകളും എതിര്‍പ്പുമായി എത്തിയെങ്കിലും നിശ്ചയിച്ച റിലീസുമായി നിര്‍മാതാവ് മുന്നോട്ടുപോയി. കരി എന്ന സിനിമയ്ക്കുശേഷം നരണിപ്പുഴ ഷാനവാസ് ആണ് സൂഫിയും സുജാതയും സംവിധാനം ചെയ്‌തത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Post A Comment: