www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

89-ാം വയസിൽ ആൺകുഞ്ഞ്; ഫോർമുല വൺ മുൻ മത്സര മേധാവിക്ക് ഭാഗ്യം പിറന്നത് മൂന്നാം ഭാര്യയിൽ

Share it:

ലണ്ടൻ: 89-ാം വയസിൽ മൂന്നാം ഭാര്യയിൽ ആൺ കുഞ്ഞ് പിറന്ന സന്തോഷത്തിൽ ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ മുൻ മേധാവി ബെർണി എക്ലസ്റ്റോൺ. കഴിഞ്ഞ ദിവസമാണ് ബെര്‍ണിയുടെ 44കാരിയായ ഭാര്യ ഫാബിയാന ഫ്ളോസി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോടീശ്വരനായ ബെര്‍ണിയുടെ ആദ്യത്തെ ആണ്‍കുഞ്ഞും മൂന്നാം ഭാര്യയായ ഫാബിയാന ഫ്ളോസിയില്‍ പിറക്കുന്ന ആദ്യ കുഞ്ഞുമാണിത്. കുഞ്ഞിന് എയ്‌സ് എന്ന് പേരിട്ടതായി എക്ലസ്റ്റോണിന്‍റെ വക്താവ് വ്യക്തമാക്കി. സുഖപ്രസവമായിരുന്നു. 25 മിനിറ്റു കൊണ്ട് എല്ലാം കഴിഞ്ഞു. ദൈവത്തിന് നന്ദി''- ഫാബിയാന പറഞ്ഞു. 

ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി ബെര്‍ണിക്ക് മൂന്നു പെണ്‍മക്കളാണുള്ളത്. ആദ്യ ഭാര്യ ഇവി ബാംഫോര്‍ഡില്‍ ജനിച്ച മൂത്ത മകള്‍ ദെബോറയ്ക്ക് ഇപ്പോള്‍ 65 വയസുണ്ട്. രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചില്‍ ജനിച്ച മുപ്പത്താറുകാരിയായ ടമാര, മുപ്പത്തൊന്നുകാരി പെട്ര എന്നിവരാണ് ബെര്‍ണിയുടെ മറ്റു മക്കള്‍. ഈ മൂന്നു പേരിലുമായി ബെര്‍ണിക്ക് അഞ്ചു കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളില്‍ ഒരാള്‍ക്കു കൂടി കുഞ്ഞു ജനിച്ചതോടെ സന്തതി പരമ്പരയില്‍ നാലു തലമുറകളായി. രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം 2012 ലാണ് ബെര്‍ണി ഫാബിയാന ഫ്ളോസിയെ വിവാഹം ചെയ്‌തത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

sports

Post A Comment: