www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് രോഗികളിൽ പൊതുവായി കാണുന്ന മൂന്ന് ലക്ഷണങ്ങൾ

Share it:

ന്യൂയോർക്ക്: പനിക്കും തൊണ്ട വേദനക്കും പുറമേ നിരവധി ലക്ഷണങ്ങൾ കോവിഡിനുണ്ടെന്നാണ് ആരോഗ്യ വിഭാഗം നേരത്തെ മുന്നറിയിപ്പ് തന്നിട്ടുല്ളത്. രോഗ വ്യാപനത്തിനൊപ്പം കോവിഡ് ലക്ഷണങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. പനി, പേശീവേദന, ചുമ, ശ്വാസംമുട്ടൽ, തലവേദന, മണവും രുചിയും നഷ്ടമാകൽ, തൊണ്ട വേദന, മൂക്കടപ്പ്, ഛർദി, വയറിളക്കം എന്നിവയൊക്കെയാണ് കോവിഡ് ലക്ഷണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. 

എന്നാൽ ഈ ലക്ഷണങ്ങൾ എല്ലാം കോവിഡ് ആകണമെന്നുമില്ല. അമേരിക്കയിലെ സെന്‍റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത് വ്യത്യസ്‌തമായ ഒന്നാണ്. ലക്ഷണങ്ങൾ പലതുണ്ടാകാമെങ്കിലും ഒട്ടുമിക്ക രോഗികളിലും മൂന്ന് കാര്യങ്ങൾ ഒരുപോലെ കാണപ്പെടാറുണ്ടെന്നാണ് ഇവർ പറയുന്നത്.

കോവിഡ് രോഗികളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗികളിൽ 96 ശതമാനത്തിനും ഈ മൂന്ന് ലക്ഷ്യങ്ങളിൽ ഏതെങ്കിലും നിർബന്ധമായും ഉണ്ടാകുമെന്നാണ്. സർവേയിൽ പങ്കെടുത്ത 45 ശതമാനം രോഗികൾക്ക് ഈ മൂന്ന് ലക്ഷണങ്ങളും ഒരുമിച്ചും പ്രത്യക്ഷപ്പെട്ടു. 

1. ചുമ 

കോവിഡിൽ ഏറ്റവും ഉത്കണ്ഠ ഉണ്ടാക്കുന്നലക്ഷണങ്ങളിലൊന്നാണ് ചുമ. കഫമില്ലാത്ത വരണ്ട ചുമയാണ് കോവിഡ് രോഗികളിൽ പൊതുവെ കാണാറുള്ളത്. നീണ്ടു നിൽക്കുന്ന ചുമ സർവേയിൽ പങ്കെടുത്ത 80 ശതമാനം പേർക്കും ഉണ്ടായതായി സിഡിസി റിപ്പോർട്ട് ചെയ്യുന്നു. 

2. പനി 

കോവിഡ് ബാധിച്ച് രണ്ടു മുതൽ 14 ദിവസത്തിനകം പനി രോഗികളിൽ ദൃശ്യമായി. മൂന്ന് ദിവസത്തിൽ കൂടുതൽ 100 ഡിഗ്രിയിലും കൂടിയ പനിയും ഒപ്പം മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കിൽ അത് ആശങ്കപ്പെടേണ്ട കാര്യമാണെന്ന് സിഡിസി ചൂണ്ടിക്കാണിക്കുന്നു. 

3. ശ്വാസംമുട്ടൽ 

ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളിലാണ് ശ്വാസംമുട്ടൽ പൊതുവെ കാണപ്പെട്ടത്. കൊറോണ വൈറസ് ശ്വാസനാളിയിലെ പ്രതിരോധ കോശങ്ങളെ ബാധിക്കുന്നതാണ് ശ്വാസംമുട്ടലിന് കാരണമാകുന്നത്. ഓക്‌സിജന്‍റെ തോത് കുറയുന്നത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും. അതിനാൽ തന്നെ അവഗണിക്കാൻ സാധിക്കാത്ത രോഗ ലക്ഷണമാണ് ശ്വാസംമുട്ടൽ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: