www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ കോവിഡ് പകരാൻ സാധ്യത ഏറെ; ഗവേഷകർ

Share it:

ജറുസലേം: ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവും കോവിഡും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഗവേഷകർ. വൈറ്റമിൻ ഡിയുടെ സാനിധ്യം കുറയുന്നത് കോവിഡ് ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഇസ്രയേലി ഗവേഷകർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. നേരത്തെയും ഇക്കാര്യത്തിൽ വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. 

7807 വ്യക്തികളിൽ നടത്തിയ പഠനത്തിന്‍റെ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠനത്തെ കുറിച്ച് ഫെബ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യ പ്രകാശം ഏൽക്കുമ്പോൾ ചര്‍മം ഉൽപ്പാദിപ്പിക്കുന്ന ഹോര്‍മോണാണ് വൈറ്റമിന്‍ ഡി. ചില ഭക്ഷണങ്ങളിൽ നിന്നും ഇത് ശരീരത്തിൽ ലഭിക്കുന്നുണ്ട്. 

ശരീരത്തിലെ കാത്സ്യത്തിന്‍റെയും ഫോസ്‌ഫേറ്റിന്‍റെയും അളവിനെ നിയന്ത്രിക്കുന്നതും വൈറ്റമിന്‍ ഡിയാണ്. എല്ലുകളെയും പല്ലുകളെയും പേശികളെയും ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. ഇതും കോവിഡുമായുള്ള ബന്ധം തെളിയിക്കുന്നതാണ് ഇസ്രയേലി ഗവേഷകരുടെ പഠനം. പഠനത്തിന് വിധേയരായ 7807 പേര്‍ കോവിഡ് ടെസ്റ്റിന് പുറമേ വൈറ്റമിന്‍ ഡി രക്ത പരിശോധനയ്ക്കും വിധേയരായി. ഇവരില്‍ 782 പേരാണ് (10.1 ശതമാനം) കോവിഡ് പോസിറ്റീവ് ആയത്. 7025 പേര്‍ (89.9 ശതമാനം) കോവിഡ് നെഗറ്റീവുമായി. കോവിഡ് പോസിറ്റീവായവരുടെ പ്ലാസ്‌മയിൽ വൈറ്റമിന്‍ ഡി യുടെ തോത് നെഗറ്റീവ് ആയവരെ അപേക്ഷിച്ച് കുറവായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി.

കോവിഡ് ബാധിക്കപ്പെട്ടവരില്‍ കൂടുതലും പുരുഷന്മാരും യുവാക്കളുമായിരുന്നു എന്നും പഠനഫലം പറയുന്നു. എന്നാല്‍ ആശുപത്രി വാസം കൂടുതലും വേണ്ടി വന്നത് 50 ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ്. രക്തത്തിലെ കുറഞ്ഞ തോതിലുള്ള വൈറ്റമിന്‍ ഡി സാന്നിധ്യം ശ്വാസകോശ നാളിയിലെ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നതായി മുന്‍പ് നടത്തിയ ചില പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Health

Post A Comment: