www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ഉടുമ്പൻചോല നിശാപാർട്ടി; അഞ്ച് പേർ കൂടി അറസ്റ്റിൽ

Share it:

ഇടുക്കി: സ്വകാര്യ റിസോർട്ടിൽ നടത്തിയ നിശാപാർട്ടിയുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിൽ. ഉടുമ്പന്‍ചോല  പയ്യാനിക്കല്‍ ലൗസന്‍ (48), വിത്സണ്‍ (46), ഉടുമ്പന്‍ചോല കല്ലുപാലം വിളയില്‍ ജെയിംസ് (35), കല്ലുപാലം കടുപ്പില്‍ ജുബിന്‍ (37), കാന്തിപ്പാറ  അരുവിലംചാല്‍  മാങ്ങാത്തൊട്ടി തെങ്ങുമ്പള്ളി വീട്ടില്‍ ജെയിംസ് (42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ കേസില്‍ ഇതുവരെ 33 പേര്‍ അറസ്റ്റിലായി. 47 പേരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

റിസോർട്ട് ഉടമയടക്കമുള്ളവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. അതേസമയം ബെല്ലി ഡാൻസ് നർത്തകിമാരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 28-നാണ് ഉടുമ്പൻചോലക്ക് സമീപം സ്വകാര്യ വ്യവസായ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസൽക്കാരവും നടത്തിയത്. പാർട്ടിയിൽ എക്‌സൈസിന്‍റെ പെർമിറ്റില്ലാതെ ലക്ഷങ്ങളുടെ മുന്തിയ ഇനം വിദേശമദ്യം വിളമ്പിയെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലന്നും ആണ് കേസ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: