www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അടിമാലി ഹണി ട്രാപ്പ്; ലതാദേവി പഠിച്ച കള്ളി; വലയിലായത് നിരവധി പേർ

Share it:

ഇടുക്കി: വ്യാപാരിയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സംഘം നിരവധി പേരോട് തട്ടിപ്പ് നടത്തിയതായി വിവരം. ഇത്തരത്തിൽ തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. അ​ടി​മാ​ലി ക​ത്തി​പ്പാ​റ സ്വ​ദേ​ശി​നി ല​താ​ദേ​വി(32), ചാ​റ്റു​പാ​റ സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​റ്റ​പ്പി​ള്ളി​ൽ ബെ​ന്നി മാ​ത്യു(56), അ​ടി​മാ​ലി പ​ടി​ക​പ്പ് സ്വ​ദേ​ശി​ക​ളാ​യ ച​വ​റ്റു​കു​ഴി​യി​ൽ ഷൈ​ജ​ൻ (43), മു​ഹ​മ്മ​ദെ​ന്നു വി​ളി​ക്കു​ന്ന ത​ട്ടാ​യ​ത്ത് വീ​ട്ടി​ൽ ഷ​മീ​ർ (38) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ലതാദേവിയാണ് തട്ടിപ്പ് സംഘത്തിന്‍റെ തുറുപ്പ് ചീട്ട്. സുന്ദരമായ ശബ്ദത്തിന് ഉടമയാണ് ലതാദേവി. ഫോണിലൂടെ ഇടപാടുകാരെ കൈയിലെടുക്കാൻ ഇവർക്ക് പ്രത്യേക കഴിവാണത്രേ. 



ഫോൺകോളിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം അടുത്തിടപഴകി സ്വകാര്യ ചിത്രങ്ങൾ മൊബൈലിൽ പകർത്തും. തുടർന്നാണ് ഭീഷണിയുമായി മറ്റുള്ളവർ രംഗത്തെത്തുന്നത്. മാനക്കേട് ഭയന്ന് പലരും വിവരം പുറത്തറിയിക്കാറില്ല. നഷ്‌ടമായ പണത്തിനു മേൽ പരാതി പോലും കൊടുക്കാറില്ല. സമാന രീതിയിലാണ് അ​ടി​മാ​ലി​യി​ലെ വ്യാപാരിയെയും ഹണി ട്രാപ് മോഡൽ തട്ടിപ്പിന് ഇരയാക്കിയത്. അ​ടി​മാ​ലി​യി​ലെ വ്യാ​പാ​രി​യിൽ നിന്നും ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പയാണ് തട്ടിയെടുത്തത്. ല​താ​ദേ​വി​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സ്ഥ​ല​ക്ക​ച്ച​വ​ട ബ്രോ​ക്ക​റെ​ന്ന നി​ല​യി​ൽ ത​ട്ടി​പ്പു​മാ​യി ആ​ദ്യം പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി​യെ സ​മീ​പി​ച്ച​ത്.‌ അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ ല​താ​ദേ​വി അ​ദ്ദേ​ഹം അ​റി​യാ​തെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. 



തു​ട​ർ​ന്ന് റി​ട്ട.​ഡി​വൈ​എ​സ്‌പി എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ൾ പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചു ല​താ​ദേ​വി​യെ പീ​ഡി​പ്പി​ച്ച​താ​യി കാ​ണി​ച്ചു പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​തൊ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ഡ്വ.​ബെ​ന്നി മാ​ത്യു​വി​ന്‍റെ പ​ക്ക​ൽ പ​ണം ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.​ ഇ​ത​നു​സ​രി​ച്ച് പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി എ​ഴു​പ​തി​നാ​യി​രം രൂ​പ ബെ​ന്നി​മാ​ത്യു​വി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ച്ചു. പ​ണം കൈ​പ്പ​റ്റി​യ ഇ​ദ്ദേ​ഹം ഒ​രു ല​ക്ഷ​വും ഒ​ന്ന​ര​ല​ക്ഷ​വും തു​ക രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടു ചെ​ക്കു​ക​ൾ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ഒ​പ്പി​ട്ട് വാ​ങ്ങു​ക​യും ചെ​യ്‌തു. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം കേ​സി​ലെ നാ​ലാം​പ്ര​തി ഷ​മീ​ർ പ​രാ​തി​ക്കാ​ര​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൂ​ടി ഒ​പ്പി​ട്ട് വാ​ങ്ങി ബെ​ന്നി മാ​ത്യു​വി​നെ ഏ​ൽ​പ്പി​ച്ചു.​ ഇ​തി​നു പു​റ​മെ കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​യ ഷൈ​ജ​ൻ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 60,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു.​ ന​ൽ​കി​യ പ​ണ​ത്തി​നു പു​റ​മെ കൂ​ടു​ത​ൽ പ​ണ​മാ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വ്യാ​പാ​രി പൊലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന.​ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Mostreaded

Post A Comment: