www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോട്ടയം മെഡിക്കൽ കോളെജിലെ നിലവിളിക്ക് പിന്നിൽ അനാശാസ്യ സംഘം

Share it:

കോട്ടയം: മെഡിക്കൽ കോളെജിലെ ഗൈനക്കോളജി ഒപിയിൽ അർധ രാത്രിയിലുണ്ടായ സ്ത്രീയുടെ നിലവിളിക്ക് പിന്നിൽ അനാശാസ്യ സംഘങ്ങളെന്ന് വിവരം. ഒരാഴ്ച്ചയായി മെഡിക്കൽ കോളെജിൽ രാത്രിയിൽ നിലവിളി ശബ്‌ദം കേൾക്കുന്നെന്നാണ് ജീവനക്കാർ പറയുന്നത്. ഗൈനക്കോളജി വിഭാഗത്തിൽ അനാവശ്യമായി ശബ്ദ്ദമുണ്ടാക്കി പ്രേത ബാധയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ചില സാമൂഹിക വിരുദ്ധരുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് വിവരം. 

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് നിന്നാണ് നിലവിളിയും ബഹളവും ഉണ്ടാക്കുന്നത്. രാത്രി പന്ത്രണ്ട് മാണിയോട് അടുക്കുന്ന സമയത്താണ് നിലവിളി കേൾക്കുന്നത്. 

എന്നെ രക്ഷിക്കണേ...എന്ന് സ്ത്രീയുടെ ശബ്‌ദത്തിൽ ആണ് നിലവിളി കേൾക്കുന്നത്. രാത്രിയിൽ ചില ദിവസങ്ങളിൽ ഇവിടെ നിന്നും വലിയ ശബ്‌ദത്തിൽ ആണ് നിലവിളി കേൾക്കുന്നത്. രാത്രിയിൽ ഒറ്റപ്പെട്ട കെട്ടിടത്തിൽ നിന്നും നിലവിളി കേൾക്കുന്നതിനാൽ ജീവക്കാർ ഇവിടേയ്ക്ക് പോകാൻ ധൈര്യപ്പെടുന്നില്ല. 

എന്നാൽ, മെഡിക്കൽ കോളെജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിന് സമീപത്തെ ഈ ഒഴിഞ്ഞ കെട്ടിടം അനാശാസ്യ താവളമാണ്. ഇവിടേക്ക് പൊലീസിന്‍റെയും സെക്യൂരിറ്റി ജീവനക്കാരുടെയും പരിശോധന ഒഴിവാക്കാൻ ലഹരി മാഫിയയും, അനാശാസ്യ സംഘങ്ങളും ചേർന്ന് നടത്തുന്ന നാടകമാണ് ഇപ്പോഴുള്ള നിലവിളി ശബ്ദമെന്നാണ് സൂചന. 

അനാശാസ്യ പ്രവർത്തകരാണ് കെട്ടിടത്തിൽ പ്രേത ബാധയുണ്ടെന്ന പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് ജില്ലാ പൊലീസിന്‍റെ രഹസ്യാ അന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. 

വ്യാജ പ്രചാരണം നടത്തിയ ശേഷം ഈ കെട്ടിടം കേന്ദ്രീകരിച്ചു അനാശാസ്യ പ്രവർത്തനം നടത്തുകയാണ് സംഘം. മെഡിക്കൽ കോളെജ് ആശുപത്രി അധികൃതർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിന് പിന്നിൽ അനാശാസ്യ-ലഹരി മാഫിയ സംഘങ്ങളാണ് എന്ന് കണ്ടെത്തിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: