www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ക്വാറന്‍റൈനിൽ ബോറടി മാറ്റാൻ രഹസ്യക്കാരി; അയ്യപ്പൻകോവിൽ പഞ്ചായത്തിൽ യുവതിയും ഓട്ടോക്കാരും നിരീക്ഷണത്തിൽ

Share it:
ഇടുക്കി: ക്വാറന്‍റൈനിൽ കഴിയവേ ബോറടി മാറ്റാൻ രഹസ്യക്കാരിയെ ഒപ്പം കൂട്ടിയ വ്യക്തിയും സുഹൃത്തുക്കളും കുടുങ്ങി. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ് ആരോഗ്യ വകുപ്പിനെ പോലും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്വാറന്‍റൈൻ നിർദേശിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കാനെത്തിയ ആരോഗ്യ പ്രവർത്തകരാണ് യുവാക്കളുടെ വഴിവിട്ട ബന്ധങ്ങളും കൈയോടെ പൊക്കിയത്. സംസ്ഥാനത്തിനു പുറത്തു നിന്നും എത്തിയ വ്യക്തിയെ ക്വാറന്‍റൈൻ നിർദേശിച്ചാണ് ആരോഗ്യ വകുപ്പ് വീട്ടിലേക്ക് അയച്ചത്. 



മാട്ടുക്കട്ട പ്രദേശത്ത് ക്വാറന്‍റൈനിലായിരുന്ന വ്യക്തി ബോറടി മാറ്റാൻ ഓട്ടോറിക്ഷാ ഡ്രൈവർമാരായ ചില സുഹൃത്തുക്കളെയും ഒപ്പം കൂട്ടി. ഭാര്യ വിദേശത്തായതിനാൽ രഹസ്യക്കാരികളായ സ്ത്രീകളെയും താമസ സ്ഥലത്തെത്തിച്ചാണ് യുവാക്കൾ ക്വാറന്‍റൈൻ ആഘോഷിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാൾ ഈ യുവാവാണെന്ന് കണ്ടെത്തി. ഇതോടെ ഇയാളുടെ സമ്പർക്ക പട്ടിക തയാറാക്കാൻ ആരോഗ്യ പ്രവർത്തകർ എത്തിയതോടെയാണ് ക്വാറന്‍റൈനിൽ ക‍ഴിയുന്ന യുവാവുമായി അടുത്തിടപഴകിയ ഓട്ടോറിക്ഷക്കാരെയും യുവതികളെയും കുറിച്ച് വിവരം ലഭിക്കുന്നത്. 




ഇതിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരായ ചിലരും ഉണ്ടെന്നു കണ്ടെത്തിയ ആരോഗ്യ വകുപ്പ് ഇവരെ ക്വാറന്‍റീനിലാക്കുകയും മുൻകരുതലിന്‍റെ ഭാഗമായി മാട്ടുക്കട്ട ഓട്ടോറിക്ഷാ സ്റ്റാൻഡ് അടക്കുകയും ചെയ്‌തിട്ടുണ്ട്. ഇവരുമായി സമ്പർക്കമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പെൺസുഹൃത്തുക്കളെ കൂടി കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഉപ്പുതറയിൽ വ്യാഴാഴ്ച്ച രണ്ടു പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. കാക്കത്തോട് സ്വദേശികളായ യുവാക്കൾക്കാണ് കോവിഡ് കണ്ടെത്തിയത്. ഇവർ തെലുങ്കാനയിൽ നിന്നും മടങ്ങിയെത്തിയവരാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Mostreaded

Post A Comment: