www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജ്യത്ത് സ്ഥിതി രൂക്ഷം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു

Share it:

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അൻപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 775 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയർന്നു. 34,968 മരണങ്ങളാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. നിലവിൽ 5,28,242  പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 


ഉത്തർപ്രദേശിൽ മൂവായിരത്തിലേറെ പേർക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതർ രണ്ടായിരം കടന്നു. കോവിഡ് വ്യാപനം തുടരുമ്പോൾ പരിശോധനകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 4,46,642 സാംപിളുകൾ പരിശോധിച്ചു. ഇത് വരെ 1,81,90,382  കോവിഡ് സാംപിളുകൾ പരിശോധന നടത്തിയെന്നാണ് ഐസിഎംആർ പുറത്ത് വിട്ട കണക്ക്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

National

Post A Comment: