www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ നായികയായി പൂജ ഹെഗ്‌ഡെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ 10ന്

Share it:

മുംബൈ: ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറക്കും. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്‍റെ ഇരുപതാം ചിത്രത്തിന്‍റെ പേരും ഫസ്റ്റ്‌ ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ്  ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറതത്തുവിട്ടത്.

ടൈറ്റില്‍ ഔദ്യോഗികമായി അനൗണ്‍സ്  ചെയ്യുമെന്നറിഞ്ഞതോടെ കേരളത്തിലെ പ്രഭാസ് ഫാന്‍സും ഏറെ ആവേശത്തിലാണ്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത് പൂജ ഹെഗ്‌ഡെയാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.  തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‌ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

bollywood

Entertainment

Post A Comment: