www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

196-ാമത്തെ രാജവെമ്പാലയും കൈപ്പിടിയിൽ; വാവ സുരേഷിന് വീണ്ടും അഭിമാന നേട്ടം

Share it:

പത്തനംതിട്ട: പാമ്പുപിടുത്തത്തിൽ പുതിയ നേട്ടവുമായി വാവ സുരേഷ്. 196-ാമത്തെ രാജവെമ്പാലയെ പിടികൂടിയാണ് വാവ സുരേഷ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറെസ്റ്റ് ഡിവിഷന് കീഴിൽ തണ്ണിത്തോട് സ്റ്റേഷൻ പരിധിയിൽ വരുന്ന വൈയ്യാറ്റുപുഴയിലെ ബാബുവിൻ്റെ വീട്ടുപരിസരത്ത് നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. എട്ടടിയോളം നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു ഇത്. പിടികൂടിയത് പാമ്പിനെ പിന്നീട് തണ്ണിത്തോട് ഡിവിഷനിലെ ഫോറെസ്റ്റ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ രാത്രി 12 മണിയോടെ ഉൾവനത്തിൽ തുറന്നു വിട്ടു. കഴിഞ്ഞ മാസം ഇരുപതാം തിയതിയാണ് കൊല്ലം ജില്ലയിൽ കുളത്തുപ്പുഴയ്ക്കടുത്ത് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് നിന്ന് 195-ാം രാജവെമ്പാലയെ പിടികൂടിയത്. 

ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്‍റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിന് കരണമാവാൻ സാധ്യതയുണ്ട്. പക്ഷെ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്. ഏകദേശം 236 ഇനം പാമ്പുകളാണ് ലോകത്തുള്ളത്. ഇതിൽ അൻപതോളം എണ്ണത്തിന് വിഷമുണ്ടെങ്കിലും പലതിനും മനുഷ്യ ജീവനെടുക്കാൻ മാത്രം തീവ്രവിഷം ഇല്ല. കേരളത്തിൽ കണ്ടെത്തിയ 104 ഇനം പമ്പുകളിൽ ഇരുപതിനും മുപ്പതിനും ഇടയ്ക്ക് മാത്രമാണ് വിഷപ്പാമ്പുകൾ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: