www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പ്രസവത്തിനു തൊട്ടു മുമ്പ് ആസ്വദിച്ചൊരു നൃത്തം; പിന്നാലെ പ്രസവ വാർഡിലേക്ക്

Share it:

കൊച്ചി: പ്രസവത്തലേന്ന് ആസ്വദിച്ചൊരു നൃത്തം.. പിന്നാലെ ആശുപത്രിയിലേക്ക്... കൊച്ചി സ്വദേശിനി അശ്വതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാകുന്നത്. തോപ്പുംപടി സ്വദേശിയാണ് അശ്വതി. 25 വർഷം മുമ്പാണ് അശ്വതി നിർത്തം പഠിക്കാൻ തുടങ്ങിയത്. ലോക്ക്ഡൗണില്‍ ക്ലാസുകള്‍ അടച്ചപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നും കരുതിയിരുന്നു. പക്ഷേ, സാധിച്ചില്ല. ആ സങ്കടം തീർ‌ക്കാൻ നിന്നങ്ങ് നൃത്തം ചെയ്‌തു. അതും നിറവയറുമായി. പിന്നാലെ അശ്വതിയുടെ നൃത്തം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 


പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപാണ് അശ്വതി ഈ വിഡിയോ ചെയ്തത്. മുന്‍കാലങ്ങളിലൊന്നും ഗർഭിണിയാണെന്നു കരുതി ആരും ജോലി ചെയ്യാതിരുന്നിട്ടില്ലല്ലോ? അങ്ങനെ ആരോഗ്യം നഷ്ടപ്പെടുന്ന പ്രതിഭാസമൊന്നും അല്ല ഇത്', അശ്വതി കൂളായി പറയുന്നു. ഗർഭിണി ആയിരിക്കുമ്പോഴും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അശ്വതി പറയുന്നത്. ഗർഭിണി ആയെന്നു കരുതി നൃത്തം ചെയ്യാതിരുന്നില്ല. തന്‍റേത് സുഖപ്രസവമായിരുന്നെന്നും അശ്വതി.. ‍

ഭർത്താവ് വിഷ്‌ണുവാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിഡിയോ എത്തിയ ഉടൻ തന്നെ നിരവധി കമന്‍റുകളും എത്തി. കൊച്ചി തോപ്പുംപടിയിലാണ് അശ്വതിയുടെ വിട്. കൊച്ചിയിൽ  നൃത്ത വിദ്യാലയം നടത്തുകയാണ് അശ്വതി. 2013ല്‍ എംജി യൂണിവഴ്സിറ്റി കലാതിലകമായിരുന്നു. നൃത്തത്തിൽ കുടുതൽ ഉയരങ്ങളിലെത്തണമെന്നാണ് അശ്വതിയുടെ ആഗ്രഹം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Viral

Post A Comment: