www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആയിരം വർഷമായി സ്ത്രീകൾ പ്രവേശിക്കാത്ത ഉപഭൂഖണ്ഡം; സ്ത്രീ വർഗത്തിൽ പ്രവേശനം പെൺപൂച്ചകൾക്ക് മാത്രം

Share it:
mount-athos
സൂറിക്ക്: ഒന്നും രണ്ടുമല്ല, ആയിരം വർഷമായി സ്ത്രീകൾ പ്രവേശിക്കാത്ത ഒരു ഉപഭൂഖണ്ഡം ഉണ്ട് ഭൂമിയിൽ. സ്ത്രീ വർഗത്തിൽപെട്ടവർക്ക് തന്നെ ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. പുരുഷൻമാർക്കൊപ്പം പെൺപൂച്ചകൾക്ക് മാത്രമാണ് ഇവിടെ കടക്കാൻ അവകാശം. ഗ്രീക്ക് താപസ്യ സ്വയം ഭരണ റിപ്പബ്ലിക്കായ റിപ്പബ്ലിക്ക് ഓഫ് മൗണ്ട് ആതോസിലാണ് ഈ പ്രത്യേക. യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് ആതോസ് എന്ന ഗ്രീക്ക് ഉപഭൂഖണ്ഡം സന്ദർശിക്കുവാൻ പുരുഷന്മാർക്ക് മാത്രമേ അനുവാദമുള്ളൂ. 335.63 സ്ക്വയർ കിലോ മീറ്റർ വലിപ്പമുള്ള ഈ ഗ്രീക്ക് സ്വയം ഭരണ സന്യാസ റിപ്പബ്ലിക്ക് കോൺസ്റ്റാന്‍റിനോപ്പിൾ എക്യൂമെനിക്കൽ പാത്രിയാർക്കീസിന് കീഴിലുള്ള സന്യാസ ശ്രേഷ്‌ഠന്മാരാണു ഭരിക്കുന്നത്.



കർശന ചിട്ടകളോടെയുള്ള ഓർത്തോഡോക്‌സ് സന്യാസിമാരാണ് ഉപദ്വീപു നിവാസികള്‍. കുത്തനെയുള്ള മലഞ്ചെരുവിലായി 20 ആശ്രമങ്ങള്‍, തൂങ്ങിക്കിടക്കുന്ന പോലെ സ്ഥിതി ചെയ്യുന്നു. 1045 ലാണ് സ്ത്രീകൾക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള നിയമം നിലവിൽ വന്നത്. സൈപ്രസിലേക്കുള്ള സന്യാസിമാരുടെ യാത്രാമധ്യേ അവര്‍ ആതോസ് ദ്വീപില്‍ എത്തുകയും സന്യാസി ശ്രേഷ്ഠൻമാര്‍ക്ക് ഈ സ്ഥലം ഏറെ ഇഷ്ടമാവുകയും കന്യാമറിയത്തിനായി ഈ സ്ഥലം സമർപ്പിക്കുകയും ചെയ്‌തു എന്നാണ് ചരിത്രം.

പെണ്‍ജീവജാലങ്ങളിൽ, പെണ്‍പൂച്ചകൾക്ക് മാത്രമാണ് ഈ രാജ്യത്ത് പ്രവേശിക്കാൻ അനുമതി ഉള്ളത്. അതിനു തക്കതായ കാരണവും ഉണ്ട്, രാജ്യത്തെ പാമ്പുകളുടെയും എലികളുടെയും ശല്യം ഒഴിവാക്കാൻ വേണ്ടി മാത്രമാണിത്. മറ്റു മതക്കാർക്കും ദീപില്‍ പ്രവേശനമില്ല, ഒരു ദിവസം പത്തു പുരുഷന്മാരെ മാത്രമേ ഇവിടം സന്ദർശിക്കുവാൻ അനുവദിക്കൂ. അതും പ്രത്യേക എന്‍ട്രി പാസോടുകൂടി മാത്രം.സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോളി ആതോസില്‍ സന്ദര്‍ശകര്‍ക്ക് താമസം സൗജന്യമാണ്. പക്ഷേ, അതിരാവിലെ നാലു മണിക്ക് പ്രഭാത പ്രാർഥനക്കായി എഴുന്നേല്‍ക്കണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Travel

Post A Comment: