www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർത്തവ വേദന കുറക്കാം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കു

foods-to-eat-during-your-period
Share it:
foods-to-eat-during-your-period

സ്ത്രീകളുടെ പരീക്ഷണ കാലഘട്ടമാണ് ആർത്തവ സമയം. വേദനക്കൊപ്പം മാനസിക സമ്മർദവും ഈ സമയങ്ങളിൽ സ്ത്രീകളെ അസ്വസ്ഥരാക്കാറുണ്ട്. എന്നാൽ ആർത്തവ സമയത്ത് ഭക്ഷണ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ ക്ഷീണവും മാനസിക സമ്മർദവും അൽപം കുറയുമെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്. 

പണ്ടുകാലങ്ങളിൽ വീടുകളിലെ പ്രായമുള്ളവർ ഇക്കാര്യങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു. എന്നാൽ ഇന്ന് അണുകുടുംബങ്ങൾ പെരുകിയതോടെ ആർത്തവ സമയത്ത് കഴികേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ആഹാരത്തെകുറിച്ച് പെൺകുട്ടികൾക്ക് പോലും അറിവില്ലെന്നതാണ് യാഥാർഥ്യം. 

foods-to-eat-during-your-period
ഇവ കഴിച്ചാൽ ഉൻമേഷം ഇരട്ടി

പഴങ്ങൾ: പഴങ്ങൾ ഈ സമയത്ത് ധാരളമായി കഴിക്കാവുന്നതാണ്. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ ജലാംശം നിലനിർത്താൻ മികച്ചതാണ്. പഴങ്ങൾ പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാൻ സഹായിക്കും. ആർത്തവ കാലത്ത് പഴങ്ങൾ ധാരാളം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കുന്നു. 

foods-to-eat-during-your-period

ഇലക്കറികൾ:  ആർത്തവ കാലത്ത് ഇരുമ്പിന്‍റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് അമിത ക്ഷീണം, ശരീര വേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകും. പച്ച നിറത്തിലുള്ള ഇലക്കറികൾ ഇരുമ്പിന്‍റെ അളവ് വർധിപ്പിക്കും. ചീരയിൽ ഇരുമ്പ്, മാഗ്നിഷ്യം, ധാരാളം അടങ്ങിയിട്ടുണ്ട്. 

foods-to-eat-during-your-period

മൽസ്യം: മൽസ്യത്തിലെ ഇരുമ്പ്, പ്രോടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മൽസ്യം കഴിക്കുന്നത് ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ ഏറെ ഗുണം ചെയ്യും. 2014 ൽ നടത്തിയ ഒരു പഠനത്തിൽ ഒമേഗ-3 ഫാറ്റി ആസിഡ് വിഷാദം കുറയ്ക്കുന്നതായി കണ്ടെത്തി. 

foods-to-eat-during-your-periodഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:

കാപ്പി:  ആർത്തവ സമയങ്ങളിൽ കാപ്പി കുടിക്കുന്നത് നല്ലതല്ലെന്ന് ഓർക്കുക. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മർദ്ദത്തിന് ഇടയാകും. അതിനാൽ കാപ്പി പരമാവധി ഒഴിവാക്കണം. 

foods-to-eat-during-your-period


പഞ്ചസാര:  ആർത്തവ സമയത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനർജി ലെവൽ ഉയർത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാൽ ആർത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുന്നു. 

എരിവുള്ള ഭക്ഷണങ്ങൾ:  എരിവുള്ള ഭക്ഷണങ്ങൾ പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആർത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മസാലകൾ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുന്നതിനും കാരണമാകും. 

foods-to-eat-during-your-period

ജങ്ക് ഫുഡ്:  ആർത്തവ സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്നത് വേദന വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Food

Health

Post A Comment: