
ഇടുക്കി: ജില്ലയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെ രാജാക്കാട് എസ്.എൻ ആശുപത്രി അഞ്ചു ദിവസത്തേക്ക് അടച്ചു. ഹൃദയ സ്‌തംഭനത്തെ തുടർന്ന് എറണാകുളത്ത് മരിച്ച രാജാക്കാട് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരിക്കെ വൽസമ്മ ജോയി (56) മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് വത്സമ്മ വെള്ളിയാഴ്ച്ച രാത്രിയിൽ വീട്ടിൽ കുഴഞ്ഞു വീണിരുന്നു. ഉടൻ തന്നെ മകൻ രാജാക്കാട് എസ്.എൻ ആശുപത്രിയിലെത്തിച്ചു.
എന്നാൽ സ്ഥിതി വഷളായതിനാൽ ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോൾ മരണം സംഭവിച്ചിരുന്നെന്നാണ് ഡോക്‌ടർമാർ പറയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. എവിടെ നിന്നാണ് വൽസമ്മക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇവർ ദൂരയാത്രകൾ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം വൽസമ്മയുടെ രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുൻ കരുതൽ എന്ന നിലയിലാണ് രാജാക്കാട് ആശുപത്രി അടച്ചിടാൻ നിർദേശിച്ചത്. മരിച്ച വത്സമ്മയുടെ ഭർത്താവും മകനും നിരീക്ഷണത്തിലാണ്. വത്സമ്മയുടെ മകൻ എൻആർ സിറ്റിയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: