www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അർധരാത്രിയിൽ സ്ത്രീയുടെ നിലവിളി; കോട്ടയം മെഡിക്കൽ കോളെജിൽ അസാധാരണ സംഭവങ്ങൾ

Share it:

കോട്ടയം: അർധരാത്രിയിലുണ്ടായ ചില അസാധാരണ സംഭവങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കോട്ടയം മെഡിക്കൽ കോളെജ് അധികൃതർ. ഗൈനക്കോളജി വാർഡിനു സമീപത്തു നിന്നും സ്ത്രീയുടെ നിലവിളി കേൾക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഗൈനക്കോളജി ഒ.പിയിലാണ് ചില ദിവസങ്ങളായി സംഭവം നടക്കുന്നത്. പലരും ഈ ശബ്ദം കേട്ടുവെങ്കിലും എവിടെ നിന്നാണ് ഇതു വരുന്നതെന്ന കാര്യം മാത്രം കണ്ടെത്താനായില്ല. പലതവണ നിലവിളി സംഭവം ആവർത്തിച്ചതോടെ അന്വേഷണത്തിനൊരുങ്ങുകയാണ് അധിക‍ൃതർ. 

രാത്രിയിൽ പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണത്രേ ഗൈനക്കോളജി ഒ.പിയിൽ നിന്ന് ശബ്ദം കേൾക്കുന്നത്. പെട്ടെന്ന് എന്നെ രക്ഷിക്കണേ' എന്ന ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് കെട്ടിടത്തിലെ ജീവനക്കാരും മറ്റുള്ളവരും ഉണർന്നുവങ്കിലും ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ല. രണ്ടുതവണയാണ് ശബ്ദം കേട്ടതെന്ന് ജീവനക്കാർ പറയുന്നു. ഞായറാഴ്ച വൈകിട്ട് ഒ.പി പൂട്ടാൻ ചെന്ന സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതിൽ പൂട്ടാൻ സാധിച്ചില്ലെന്നും പറയുന്നു. 

ഏറെ പണിപ്പെട്ടാണ് വാതിൽ പൂട്ടിയത്. ഇതോടെ ഭയന്നുപോയ ജീവനക്കാരി ഇനി മുതൽ ആ ഭാഗത്തേക്ക് പൂട്ടാൻ പോകില്ല എന്നും അതിനു സമീപത്തായുള്ള വിശ്രമമുറിയിൽ രാത്രിയിൽ പോകില്ലെന്നും അധികൃതരെ അറിയിച്ചുകഴിഞ്ഞു. എന്തായാലും സംഭവം പരിശോധിക്കാൻ തന്നെയാണ് അധികാരികൾ തീരുമാനിച്ചിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

Trending

Post A Comment: