www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

49 വർഷമായി കത്തിക്കൊണ്ടിരിക്കുന്ന തീ; വീഡിയോ

Share it:

നരകം എന്നു കേട്ടാൽ മനസിലേക്കെത്തുന്നത് തന്നെ തീയാണ്. നിർത്താതെ കത്തുന്ന തീ... എന്നാൽ ഭൂമിയിൽ തന്നെ ഇത്തരത്തിൽ ഒരു നരക തീയുണ്ട്. 49 വർഷത്തോളമായി ഇവിടെ തീ അണഞ്ഞിട്ടില്ല. നിർത്താതെ കത്തിക്കൊണ്ടിരിക്കുന്ന ഈ പ്രദേശത്തെ നരകത്തിലേക്കുള്ള വാതിൽ എന്നാണ് വിശേഷിപ്പിക്കുന്നതം. 



തുർക്ക്‌മെനിസ്ഥാനിലെ ദർവാസാ എന്ന ഗ്രാമത്തിനടുത്ത് കരാക്കും മരുഭൂമിയിലാണ് പേടിപ്പെടുത്തുന്ന ഈ അത്ഭുതം ഉള്ളത്. വെറും 350 പേർ മാത്രം വസിക്കുന്ന ഒരു ഗ്രാമമാണിത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴമുള്ള ഉള്ള ഭീമൻ കുഴിയിൽ തീ കത്തുന്ന കാഴ്ച്ച കാണാൻ ലോകത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ഇവിടെ എത്തുന്നു. മരുഭൂമി ക്യമ്പിങ്ങിനായി ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ എത്തിച്ചേരുന്നവരും കുറവല്ല. 


കഴിഞ്ഞ 49 വർഷമായി അണയാതെ തുടരുകയാണ് "ദർവാസാ ഗ്യാസ് ക്രേറ്റർ" എന്ന് പേരുള്ള ഈ കുഴി. ഇതിനുള്ളിൽ സദാ തിളയ്ക്കുന്ന മണ്ണും ഓറഞ്ചും നിറത്തിൽ തെളിയുന്ന അഗ്നിനാളങ്ങളുമെല്ലാം വളരെ ദൂരെ നിന്നേ കാണാം. 1971 ൽ ഇവിടെ എത്തിയ സോവിയേറ്റ് എൻജിനീയർമാരാണ് ഈ പ്രദേശം ആദ്യമായി തിരിച്ചറിഞ്ഞത്. ഇവിടെ എണ്ണ നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ, എണ്ണയ്ക്ക് പകരം ഭൂമിക്കടിയിൽ നിന്നുള്ള വാതകങ്ങൾ നിലയ്ക്കാതെ പുറത്തേക്ക് പ്രവഹിക്കുന്ന ഒരു ദ്വാരമാണ് അവർ കണ്ടെത്തിയത്. 

വിഷമയമായ ഈ വാതകപ്രവാഹം അടുത്തുള്ള നഗരങ്ങളിലേക്ക് ഒഴുകിപ്പടരാതിരിക്കാൻ അവർ കണ്ടെത്തിയായ വഴിയായിരുന്നു ഇവിടെ തീയിടുക എന്നത്. ഏതാനും ആഴ്‌ച്ചകൾ കഴിഞ്ഞാൽ ഭൂമിക്കിടയിൽ നിന്നുള്ള വാതകങ്ങൾ കത്തിത്തീരുന്നതോടെ തീ താനെ അണയും എന്നവർ കരുതി. എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഇന്നും നിലയ്ക്കാതെ തുടരുകയാണ് ഈ തീ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Video

Post A Comment: