വ്യത്യസ്‌ത അഭിപ്രായങ്ങളിലൂടെയാണ് നടി കസ്‌തൂരി ശ്രദ്ധ നേടിയത്. മുഖം നോക്കാതെ അഭിപ്രായം തുറന്നു പറയുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവച്ചിരിക്കുന്ന ചിത്രവും ചർച്ച ചെയ്യപ്പെടുകയാണ്. മകനൊപ്പം ബിക്കിനിയിൽ നീന്തൽ കുളത്തിലുള്ള ചിത്രമാണ് നടി പങ്കുവച്ചത്. എന്നാൽ തനിക്കെതിരെ മോശം കമന്‍റിടുന്നവർക്കിട്ട് ചുട്ട മറുപടിയും ചിത്രത്തിൽ പറയുന്നുണ്ട്.


ഒരു അമ്മ അവരുടെ മകനെ നീന്തൽ പഠിപ്പിക്കുകയാണ്. അതിൽ ഞെട്ടിക്കുന്നതോ നാണിക്കുന്നതോ ആയ കാര്യമോ ഇല്ലെന്നും കസ്‌തൂരി പറയുന്നു. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഹോട്ട് പിക്ക് അല്ലെന്ന് കുറിച്ചത്. എന്നാൽ ഏതാണ് ഹോട്ട് പിക്ക് എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഒറ്റയ്ക്കുള്ള ചിത്രം ഹോട്ട് പിക്ക് ആണെന്ന് പറഞ്ഞതാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
തൻ്റെ ഫിറ്റ്നസിന്റെ പേരിൽ ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ചിലർ മോശം തലക്കെട്ടിൽ തൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നുമാണ് താരം കുറിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: