www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാട്ടുക്കട്ടയിൽ ആംബുലൻസ് അപകടത്തിൽപെട്ടത് കോവിഡ് സ്രവം ശേഖരിക്കാൻ പോകവെ; അഞ്ച് പേർക്ക് പരുക്ക്

Share it:

ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം റോഡിൽ ആംബുലൻസ് അപകടത്തിൽപെട്ടത് കോവിഡ് സാമ്പിൾ ശേഖരിക്കാൻ പോകുമ്പോൾ. ശനിയാഴ്ച്ച ഉച്ചയോടെയാണ് മാട്ടുക്കട്ടയ്ക്ക് സമീപം ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് പേർക്കാണ് പരുക്കേറ്റത്. ആംബുലൻസ് ഡ്രൈവർ ഇടുക്കി നായരുപാറ, പുളിക്കൽ കുന്നേൽ അജോ(23), സഹായി ചെറുതോണി പ്രായറയ്ക്കൽ അനിൽകുമാർ(41), കാർ യാത്രക്കാരായ അടൂർ ഗൗരീശങ്കരത്തിൽ അനിൽകുമാർ(34), പുത്തൻവീട്ടിൽ ബാബു ദിവാകരൻ(46), രതീഷ്(34) എന്നിവർക്കാണ് പരുക്കേറ്റത്. 

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കനാൽ പി.എച്ച്.സിയുടെ ആംബുലൻസാണ് കാറുമായി കൂട്ടിയിടിച്ചത്. കോവിഡ് ശ്രവം ശേഖരിക്കാൻ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ഇടുക്കി മെഡിക്കൽ കോളെജിൽ എത്തിക്കുന്നതിനാണ് സ്രവം ശേഖരിക്കാൻ പുറപ്പെട്ടത്. 

ഈ സമയം കുട്ടിക്കാനം ഭാഗത്തു നിന്നും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ആംബുലൻസിൽ ഇടിച്ചത്. കൂട്ടിയിടിയിൽ ഇരു വാഹനങ്ങളും റോഡിനു പുറത്തേക്ക് തെന്നി നീങ്ങി. വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആംബുലൻസിന്‍റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. കാറിനും കാര്യമായ കേടുപാടുണ്ടായിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Mostreaded

Post A Comment: