www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു ഡോസിന് വില ആയിരം രൂപയിൽ താഴെ; ഇന്ത്യക്ക് വേണ്ടി നൂറു കോടി ഡോസ് കോവിഡ് വാക്‌സിൻ തയാറാക്കും

Share it:

ന്യൂഡൽഹി: അടുത്ത വർഷം ആരംഭത്തോടെ കോവിഡ് വാ‌ക്‌സിൻ ഉൽപാദനം വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ. മനുഷ്യരിലേക്കുള്ള വാക്‌സിൻ പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്നും കമ്പനി സിഇഒ അഡാർ പൂനവാല വ്യക്തമാക്കിയിട്ടുണ്ട്. 

സാധാരണക്കാർക്ക് പോലും താങ്ങാവുന്ന വിലയിൽ വാ‌ക്‌സിൻ വിപണിയിലെത്തിക്കാനാണ് നീക്കം. ഒരു ഡോസിന് ആയിരം രൂപയിൽ താഴെ മാത്രമായിരിക്കും വില. വാക്‌സിന്‍റെ മൂന്നാം ക്ലിനിക്കൽ പരീക്ഷണം നടന്നു വരികയാണ്. നിലവിൽ ഓക്‌സിഫോർഡ് സർവകലാശാലയുടെ പങ്കാളിയായ അസ്ട്രാസെനിക്കയുമായി സെറം സഹകരിച്ചു വരികയാണ്. ഇതിന് പുറമെയാണ് ഇന്ത്യയിൽ വാക്‌സിൻ മനുഷ്യനിൽ പരീക്ഷിക്കുന്നതിനുള്ള നടപടികൾ ഓഗസ്റ്റിൽ ആരംഭിക്കുന്നതെന്നും അഡാർ പൂനവാല ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. 

ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിൻ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വരുമാനം കുറവുള്ള ചെറുകിട, ഇടത്തരം രാജ്യങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ്‌ജന്യ രോഗത്തെ തടയുന്നതിന് വേണ്ടിയുള്ള വാക്‌സിനാണ് ഓക്സ്ഫോർഡ് വികസിപ്പിച്ചത്. രോഗാണുവിനെ പ്രതിരോധിക്കാൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വാക്‌സിന്‍റെ ലക്ഷ്യമെന്നും അഡാർ പൂനവാല വ്യക്തമാക്കി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: