www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

പേടിയായിരുന്നു മോഹൻലാലിനെ; വീട്ടിലേക്ക് വിളിച്ചെങ്കിലും പോയില്ല; നരസിംഹം നായിക പറയുന്നു

Share it:

കൊച്ചി: മോഹൻലാൽ ചിത്രം നരസിംഹത്തിലെ ഇന്ദുചൂഡനൊപ്പം കട്ടക്ക് കൂട്ടു നിന്ന ഐശ്വര്യയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. ലോകത്തിലെ ഏറ്റവും വലിയ തെമ്മാടിയെ പ്രണയിച്ച നായികയുടെ വേഷം ഗംഭീരമായിട്ടാണ് ഐശ്വര്യ ചെയ്‌തത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ പേടിയായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. 



എന്നാൽ ഷൂട്ടിങ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചു. പിന്നീട് തങ്ങൾക്കിടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു. മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസമുണ്ടായിരുന്നു. എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ തന്നെ സഹായിച്ചെന്നും താരം പറയുന്നു.

ഷൂട്ടിങ് കഴിയുന്ന ദിവസം ലാലേട്ടൻ തൻ്റെ തിരുവനന്തപുരത്തേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ഷൂട്ടിങ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം കൂട്ടിച്ചേർത്തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: