www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അമ്പത്തയ്യായിരം കടന്ന് പ്രതിദിന രോഗികൾ; രാജ്യത്ത് ആകെ കോവിഡ് രോഗികൾ 16 ലക്ഷം

Share it:

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം അൻപതിനായിരത്തിനു മുകളിൽ എത്തിയ രോഗികളുടെ കണക്ക് കഴിഞ്ഞ 24 മണിക്കൂറിൽ അൻമ്പത്തയ്യായിരം കടന്നു. ഇന്നലെ 55,079 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. 24 മണിക്കൂറിനിടെ 779 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 16,38,871 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.


35,749 പേരാണ് രാജ്യത്ത് രോഗ ബാധയെ തുടർന്ന് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ.24 മണിക്കൂറിനിടെ 37,223 പേർ കൂടി രോഗ മുക്തരായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്‍റെ കണക്ക്. ഇത് വരെ 10,57,805 പേരാണ് രാജ്യത്ത് രോഗ മുക്തി നേടിയത്. നിലവിൽ 5,45,318 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ പതിനൊന്നായിരത്തിനും ആന്ധ്രാപ്രദേശിൽ പതിനായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. 

കർണാടകയിൽ ആറായിരത്തിനും തമിഴ്‌നാട്ടിൽ അയ്യായിരത്തിനും മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ആകെ രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു. അതെ സമയം അൺലോക്ക് രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. അർധ രാത്രി നിലവിൽ വരുന്ന അൺലോക്ക് മൂന്നിൽ രാത്രി കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാനും അനുമതിയുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

National

Post A Comment: