ഭാര്യ കാറപകടത്തിൽപെട്ടതറിഞ്ഞ് ഓടിക്കിതച്ചെത്തിയ ഭർത്താവ് കണ്ടത് സ്വന്തം ഭാര്യയുടെ വഴിവിട്ട ബന്ധം. മെക്‌സിക്കോയിലാണ് സംഭവം. എഡ്‌നയെന്ന യുവതിയും കാമുകൻ റൗളും കാറിൽ സഞ്ചരിക്കുമ്പോൾ വാഹനം അപകടത്തിൽപെടുകയായിരുന്നു. റൗളാണ് കാർ ഓടിച്ചിരുന്നത്.
എന്നാൽ വാഹനത്തിനു രേഖകൾ ഇല്ലാത്തതിനാലും രഹസ്യ ബന്ധം പുറത്തറിയാതിരിക്കാനും പൊലീസ് എത്തിയപ്പോൾ കാർ ഓടിച്ചത് താനാണെന്ന് എഡ്‌ന പറഞ്ഞു. അപകടത്തിൽ കാര്യമായ പരുക്കില്ലാത്ത റൗൾ സംഭവ സ്ഥലത്തു നിന്നും മുങ്ങുകയും ചെയ്‌തു.
ഇതിനിടെ അന്വേഷണം നടത്തിയ പൊലീസ് കാർ ഓടിച്ചത് യുവതി അല്ലെന്ന് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനാണെന്ന് ഒടുക്കം യുവതിക്ക് സമ്മതിക്കേണ്ടി വന്നു. ഇതിനിടെയാണ് ഭാര്യക്ക് അപകടം സംഭവിച്ചതറിഞ്ഞ് ജോലി സ്ഥലത്തു നിന്നും ഭർത്താവ് ഓടിക്കിതച്ച് അപകട സ്ഥലത്തെത്തുന്നത്.
ഇവിടെ എത്തിയ ഭർത്താവ് അറിഞ്ഞത് ഭാര്യയുടെ രഹസ്യ സല്ലാപത്തെ കുറിച്ചും. ഇതിനിടെ പൊലീസ് വിളിപ്പിച്ചതനുസരിച്ച് റൗൾ സ്ഥലത്തെത്തിയതോടെ യുവതിയുടെ ഭർത്താവും റൗളും തമ്മിൽ തല്ലായി. റോഡിൽ കിടന്ന് പൊതിരെ തല്ലുന്ന ഇരുവരുടെയും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: