ബംഗളൂരു: മുത്തഛന്‍റെ കൺമുന്നിൽ എട്ട് വയസുകാരനെ കടുവ കടിച്ചു കൊന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് രണ്ടാഴ്ചയക്കിടെ കടുവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നായി ഉയർന്നിരിക്കുകയാണ്.
എസ്‌റ്റേറ്റില്‍ ജോലിയ്‌ക്കെത്തിയ മുത്തഛന്‍ കാഞ്ചയ്‌ക്കൊപ്പമാണ് എട്ടുവയസുകാരന്‍ രാമസ്വാമി അവിടെ എത്തിയത്. ഇവര്‍ ജോലി ചെയ്യുന്നത് കുട്ടി നോക്കിയിരിക്കെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ കുട്ടി പിന്നീട് മരിച്ചു. കാഞ്ചയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: