www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് അവൾ തന്നെയാണ്; ശ്രദ്ധേയമായി മാധ്യമ പ്രവർത്തകയുടെ കുറിപ്പ്

Share it:



വനിതാ ദിനങ്ങൾ വന്നു പോകുമ്പോഴും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടില്ല. പെണ്ണായതുകൊണ്ടു മാത്രം കേൾക്കേണ്ടി വരുന്ന ചോദ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് മാധ്യമ പ്രവർത്തകകൂടിയായ ലക്ഷ്‌മി നാരായണൻ. നിരവധി പേരാണ് ഇതിനോടകം ലക്ഷ്‌മിയുടെ പോസ്റ്റ് വായിച്ചത്.  

ഫെയ്‌സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

*പെണ്ണാണ് മറക്കണ്ട*  - 

മറക്കുന്നില്ല, കൃത്യമായി ഓർക്കുന്നുണ്ട്.അതുകൊണ്ടാണല്ലോ ഇടക്കിടിടെ ഇത് കേൾക്കേണ്ടി വരുന്നത് !

*അയ്യോ , കല്യാണം ആയില്ലേ? വീട്ടുകാർക്ക് ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ ? 

 വീട്ടുകാർക്ക് ആഗ്രഹം കാണും അതുപോലെ തന്നെ പ്രധാനമാണല്ലോ എന്‍റെ ആഗ്രഹങ്ങളും 

*കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി...കുഞ്ഞുങ്ങൾ ആയില്ലേ?

ഒരു സ്ത്രീ എപ്പോൾ ഗർഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവൾ തന്നെയാണ്

*കെട്ടിയവന് നല്ല ജോലി ഉണ്ടല്ലോ...പിന്നെ നിനക്ക് എന്തിനാ ജോലി?

എന്‍റെ കരിയർ എന്‍റെ ചോയ്സ് ആണ്...മറ്റാരും നൽകുന്ന ഔദാര്യമല്ല

*നല്ല പെൺപിള്ളേർ വീട്ടിലെ ആണുങ്ങളെ പേടിച്ച് വളരുന്നവരാ*  

തെറ്റ് ചെയ്യാത്തത്ര കാലം ആരേം പേടിക്കണ്ടാന്നാ അച്ഛൻ പഠിപ്പിച്ചിരിക്കുന്നേ  

*ആൺപിള്ളേരുമായുള്ള ഈ കൂട്ട് അത്ര ശരിയല്ല*  - 

അപ്പോൾ ആണുങ്ങൾ മൊത്തം ശരിയല്ലെന്നു നിങ്ങൾ തന്നെ സമ്മതിച്ചോ ! ഞാൻ ഇഗാലിറ്റേറിയൻ ആശയത്തിലാ വിശ്വസിക്കുന്നെ 

*പെൺപിള്ളേർ ആയാൽ കുറച്ച് അടക്കോം ഒതുക്കോം ഒക്കെ വേണം* - 

ആവാം , പക്ഷെ ഒരു തിരുത്ത്, ഈ പറയുന്ന അച്ചടക്കം ആൺപിള്ളേർക്കും നല്ലതാ..

*കുഞ്ഞമ്മേടെ മോളെ നോക്ക്, അമ്മായീടെ മോളെ കണ്ടു പഠിക്ക് *

സോറി, എനിക്ക് ഞാൻ ആവാനേ പറ്റൂ ( അവർ വേണമെങ്കിൽ എന്നെ കണ്ടു പഠിക്കട്ടെ, അതല്ലേ , ഹീറോയിസം  😛 😛 )

*മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ , ജീൻസും പാന്റും ഇട്ടു നടന്നോ* 

 ആരാണീ മറ്റുള്ളർ ? അവരും ഞാനുമായി എന്താണ് ബന്ധം ? എനിക്കെന്താണോ കംഫർട്ടബിൾ ഞാൻ അത് ധരിക്കുന്നു 

*വാ തുറന്നാൽ തർക്കുത്തരം , ഞങ്ങൾ ഒന്നും ഇങ്ങനെയല്ലാർന്നു* 

യോജിക്കാൻ കഴിയാത്ത കാര്യങ്ങളോട് ഞാൻ പ്രതികരിക്കുന്നു , നിങ്ങൾ അതിനെ തർക്കുത്തരം എന്ന് വിളിക്കുന് നു 

*ഇങ്ങനെ വലിയ വായിൽ സംസാരിക്കാതെ, നാളെ വേറൊരു വീട്ടിൽ പോകേണ്ട പെണ്ണാ* 

 മുൻവിധികളോടെ എങ്ങോട്ടും പോകാൻ ഞാനില്ല. ഞാൻ എങ്ങനെയാണോ , അങ്ങനെതന്നെ ആയിരിക്കും 

*ഈ ഗതിക്ക് പോയാൽ കെട്ടിയോൻ ചവിട്ടി പുറത്താക്കും* 

 നല്ല കുട്ടി ഇമേജ് ഉണ്ടാക്കി , കെട്ടിയോൾ പോസ്റ്റിൽ തിളങ്ങാൻ  തല്ക്കാലം ഉദ്ദേശിക്കുന്നില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ ആയിരിക്കും

*രാത്രി  സഞ്ചാരം , കയറൂരി വിട്ടേക്കുവാന്ന് നാട്ടുകാര് പറയും* 

 ഗോസിപ്പ് പറയാൻ മാത്രം വാ തുറക്കുന്ന നാട്ടുകാർ ആണേൽ പറഞ്ഞോട്ടെ , ഞാൻ എനിക്ക് ചില പരിധികളും പരിമിതികളും വച്ചിട്ടുണ്ട് . അത് മതി 

*പെണ്ണല്ലേ , പുറത്ത് പോകുമ്പോൾ ഒരു കൂട്ടൊക്കെ വേണ്ടേ*  

ആ വേണം വേണം ,പെണ്ണായതു  കൊണ്ട് മാത്രം ഒരു കൂട്ട് വേണം എന്ന് ഇല്ല.  അതിപ്പോൾ ആണായാലും ഒരു കൂട്ട് നല്ലതല്ലേ ? 

*ആണിന്‍റെ മുന്നിൽ ഒന്ന് താഴ്ന്നു കൊടുത്തു എന്ന് വച്ച് ഒന്നും വരാനില്ല*  

തീരെ സൗകര്യമില്ല...ആവശ്യമില്ലാത്ത കാര്യത്തിന് ആരുടെ മുന്നിലും താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല 

*ബന്ധുവീട്ടിൽ ഒക്കെ ഇടക്ക് പോകണം , ഇല്ലേൽ അഹങ്കാരി ആണ്  എന്ന് പറയും* 

 എന്നെ കാണാൻ എന്‍റെ വീട്ടിൽ വരുന്നവരുടെ കണക്ക് ഒന്ന് എടുത്ത് തീർന്നോട്ടെ , ഉടൻ പോകാം ,പിന്നെ മറ്റുള്ളവരുടെ 'തെറ്റിദ്ധാരണകൾ' മാറ്റാൻ കളയാൻ സമയമില്ല 

*ഫെമിനിസ്റ്റ് തന്നെ* - അതേലോ.... അങ്ങനെ ആയിക്കോട്ടെ...അങ്ങനെ തന്നെ ആവണം.. അങ്ങനെ എങ്കിൽ അങ്ങനെതന്നെ !!

Girls, let's live for us...Only for us

Proud to be a women!

Proud to be a Feminist!

#Happywomensday

#march8

ലക്ഷ്മി നാരായണൻ


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9


*പെണ്ണാണ് മറക്കണ്ട* - മറക്കുന്നില്ല, കൃത്യമായി ഓർക്കുന്നുണ്ട്.അതുകൊണ്ടാണല്ലോ ഇടക്കിടിടെ ഇത് കേൾക്കേണ്ടി വരുന്നത്...

Posted by Lakshmi Narayanan on Sunday, 7 March 2021
Share it:

Trending

Post A Comment: