ന്യൂയോർക്ക്: അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ മെക്‌സിക്കൻ അതിർത്തിയിലെ മതിൽ ചാടി കടന്ന ഗർഭിണി 18 അടി ഉയരത്തിൽ കുടുങ്ങി. 23 വയസുകാരിയാണ് കുടുങ്ങിയത്. ഹോണ്ടുറാസിൽ നിന്നും അമേരിക്കയിലേക്ക് കടക്കാനായിരുന്നു യുവതിയുടെ ശ്രമം. എല്‍ പാസോയ്ക്കും ക്വീഡാഡ് ജൂറോസിനും മധ്യേയുള്ള മതിലിലാണ് ഇവര്‍ വലിഞ്ഞുകയറിയത്.
പതിനെട്ട് അടി വരെ എത്തിയപ്പോള്‍ കയറാനും താഴേയ്ക്ക് ഇറങ്ങാനും പറ്റാത്ത നിലയിലായി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി യുവതിയെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചെന്ന് യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (സി.ബി.പി.) വ്യക്തമാക്കി.
പരിശോധനയ്ക്കു ശേഷം 42-ാം ചട്ടപ്രകാരം ഇവരെ തിരികെ മെക്‌സിക്കോയിലേക്ക് വിട്ടു. ആരോഗ്യപ്രശ്‌നമുള്ളവര്‍ രാജ്യത്തു പ്രവേശിക്കുന്നതു വിലക്കുന്ന പൊതുജനാരോഗ്യ ചട്ടമാണ് 42. രക്ഷാദൗത്യത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. മതിലില്‍നിന്ന് ഇറങ്ങാന്‍ സി.ബി.പി. സഹായിക്കുന്ന ദൃശ്യങ്ങളും ഇതില്‍ കാണാം.
A pregnant woman got stuck while trying to jump the border fence between El Paso and Ciudad Juarez. CBP helped her down and was immediately expelled to Mexico under Title 42. pic.twitter.com/HWGlaZ4jO9
— Luis Chaparro (@LuisKuryaki) May 26, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: