www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1665) Idukki (1596) Mostreaded (1569) Crime (1305) National (1166) Entertainment (814) Viral (412) world (406) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോപ്പ അമേരിക്ക ഫുട്‌ബോൾ അർജന്‍റീനയിൽ നടക്കില്ല

Share it:



ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ നിരാശയിലാക്കി കോപ്പ അമേരിക്ക ഫുട്‌ബോളിൽ വേദി മാറ്റം. അർജന്‍റീനയിൽ നടക്കേണ്ട ടൂർണമെന്‍റാണ് കോവിഡ് സാഹചര്യത്തിൽ റദ്ദാക്കിയത്. ഇതോടെ മത്സരം ചിലെയിലേക്ക് മാറ്റുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്. 

അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനയില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇതോടെ ദക്ഷിണ അമേരിക്കയ‌്‌ക്ക് പുറത്ത് ടൂര്‍ണമെന്‍റ് നടത്താനുള്ള സാധ്യതകള്‍ തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍  പുറത്തുവന്നിരുന്നു. വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേകും. അമേരിക്ക, ചിലെ, പരാഗ്വെ എന്നിവിടങ്ങളെ വേദിയായി പരിഗണിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

sports

Post A Comment: