ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അനാർർക്കലി മരിക്കാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഉറച്ച നിലപാടുകളുള്ള വ്യക്തി കൂടിയാണ്. പലപ്പോഴും സോഷ്യൽ മീഡിയയിലെ അശ്ലീല കമന്‍റുകൾക്ക് തക്ക മറുപടി കൊടുക്കുന്നതും താരത്തിന്‍റെ രീതിയാണ്.
ആനന്ദത്തിലൂടെ അരങ്ങേറിയ അനാർക്കലി ഉയരെയിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. ഇപ്പോഴിതാ അനാർക്കലി പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ പുതിയ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങളാണിവ.
വയർ കുറയ്ക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ് ചിത്രങ്ങളിലൂടെ താരം പറഞ്ഞിരിക്കുന്നത്. നിലപാടുകൾ കൊണ്ട് കൂടി സോഷ്യൽ മീഡിയ ലോകത്ത് ശ്രദ്ധേയയാണ് താരം.
രണ്ടര മാസം കൊണ്ടാണ് ഇത് സാധിച്ചെടുത്തതെന്നാണ് അനാർക്കലി പറഞ്ഞിരിക്കുന്നത്. ആനന്ദത്തിനു ശേഷം വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2019 ൽ പുറത്തിറങ്ങിയ ഉയരെയിലെ പൈലറ്റ് വേഷം ശ്രദ്ധയമായി. അനാർക്കലിയുടെ പിതാവ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ നിയാസ് മരിക്കാറാണ്.
മാതാവ് ലൈല പിഎമ്മും സഹോദരി ലക്ഷ്മി മരിക്കാറും സിനിമയുടെ ഭാഗമാണ്. മാസ് കമ്മ്യൂണിക്കേഷൻ ബിരുദധാരി കൂടിയാണ് അനാർക്കലി. ഒരു രാത്രി ഒരു പകല്‍, അമല (തമിഴ്), കിസ തുടങ്ങിയ സിനിമകളാണ് അനാര്‍ക്കലിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: