
ആവശ്യമായ ചേരുവകൾ
1. ചിക്കൻ - 1/ 2 kg
2. മുളക് പൊടി - 2 ടേബിൾസ്‌പൂൺ
3. മല്ലി പൊടി - 1/2 ടേബിൾസ്‌പൂൺ
4. മഞ്ഞൾ പൊടി - 1/4 ടേബിൾസ്‌പൂൺ
5. കാശ്മീരി മുളക് പൊടി - 1 ടേബിൾസ്‌പൂൺ
6. ഗരംമസാല പ്പൊടി - 1 ടേബിൾസ്‌പൂൺ
7.തന്തൂരി ചിക്കൻ പൌഡർ - 2 ടേബിൾസ്‌പൂൺ
8. കോൺഫ്ലവർ പൌഡർ - 2 ടേബിൾസ്‌പൂൺ
9. മൈദ - 3 ടേബിൾസ്‌പൂൺ
10. ഉപ്പ് - 1 ടേബിൾസ്‌പൂൺ
11. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടേബിൾസ്‌പൂൺ
12. മുട്ട - 1
13. കറിവേപ്പില (ചെറുതാക്കി നുറുക്കിയത്) - ആവശ്യത്തിന്
14. സവാള - 2
15. നാരങ്ങാ - 1
16. സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്
17. സോയ സോസ് - 1 ടേബിൾസ്‌പൂൺ
18. റെഡ് ചില്ലി സോസ് - 2 ടേബിൾസ്‌പൂൺ
19. ടോമാറ്റൊ ചില്ലി കെച്ചപ്പ് - 3 ടേബിൾസ്‌പൂൺ
ചേരുവ ചേർക്കുന്ന വിധം
1. ചിക്കൻ വൃത്തിയാക്കി ചെറിയ ചെറിയ കഷണങ്ങൾ ആക്കുക.
2. ഒരു ബൗളിൽ മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, കാശ്മീരിമുളക്പൊടി, ഗരംമസാലപൊടി, തന്തൂരിചിക്കൻപൗഡർ, കോൺഫ്‌ലോർപൗഡർ, മൈദ, ഉപ്പ്, ഇഞ്ചിവെളുത്തുള്ളിപേസ്റ്റ്, മുട്ട എന്നിവ മുകളിൽ പറഞ്ഞ അളവിന് ചേർത്ത് അതിലേക്ക് വൃത്തിയാക്കിയ ചിക്കൻ ഇടുക.
3. മാരിനേറ്റ് ചെയ്‌ത ചിക്കൻ 1 മുതൽ 15 മിനിറ്റ് വരെ പ്രിഡ്‌ജിൽ അടച്ചു വയ്ക്കുക.
തയ്യാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കിയ ശേഷം മാരിനേറ്റ് ചെയ്‌ത് വച്ച ചിക്കൻ വറുത്തെടുക്കുക. ശേഷം വേറൊരു പാനിൽ 2 ടേബിൾസ്‌പൂൺ എണ്ണ ഒഴിച്ച് കറിവേപ്പില, സവാള ഇട്ട് വഴറ്റുക. ശേഷം സോയ സോസ്, റെഡ് ചില്ലി സോസ്, ടോമാറ്റോ ചില്ലി കെച്ചപ്പ് എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് ഇളക്കുക, നന്നായി കുറുകിയ ശേഷം വറുത്തെടുത്ത ചിക്കൻ അതിലേക്ക് ചേർക്കുക. ചെറുതീയിൽ 5 മിനിറ്റ് വച്ച ശേഷം വാങ്ങാം. രുചിയുള്ള ചിക്കൻ സോസി ഫ്രൈ റെഡി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: