www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

രാജ്യത്ത് കോവിഡ് മരണങ്ങൾ വീണ്ടും റെക്കോർഡിൽ; ഏറ്റവും കൂടുതൽ കേസുകൾ കർണാടകയിൽ

Share it:



ന്യൂഡെൽഹി: രാജ്യത്ത് കർശന നിയന്ത്രണങ്ങൾക്കിടയിലും കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു. ഇന്നലെ മാത്രം 4329 പേരുടെ മരണമാണ് കോവിഡിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2,63,533 പേർക്കാണ്. 2,52,28,996 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.

33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളിൽ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്. 

പ്രതിദിന കോവിഡ് കണക്കുകളിൽ മഹാരാഷ്ട്രയെ പിന്തള്ളി കർണാടകയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 38,603 കേസുകളാണ് കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 33,075 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് പട്ടികയിൽ മൂന്നാമതുള്ളത്. 26,616 പേർക്ക് ഇന്നലെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. കേരളം- 21,402, പശ്ചിമബംഗാൾ- 19,003 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

National

Post A Comment: