www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇറങ്ങിപ്പോടാ... തള്ളച്ചിയെന്ന് വിളിച്ചയാൾക്ക് കണക്കിന് കൊടുത്ത് അമൃത സുരേഷ്

Share it:


കൊച്ചി: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറു പടി നൽകി ഗായിക അമൃത സുരേഷ്. മേക്കപ്പ് വീഡിയോ ഫെയ്‌സ് ബുക്കിൽ പങ്കുവച്ചതിനു പിന്നാലെയാണ് മിന്നാമിന്നി എന്ന അക്കൗണ്ടിൽ നിന്നും മോശം പ്രതികരണം ഉണ്ടായത്. 

വയസ് പതിനാറാണെന്നാ വിചാരം എന്നും മകളെ നോക്കി മര്യാദയ്ക്കു ജീവിച്ചാൽ പോരെ എന്നുമായിരുന്നു ഇയാളുടെ വിമർശനം. തള്ള എന്നു വിളിച്ചുകൊണ്ടാണ് ഇയാൾ കമന്‍റ് നൽകിയത്. ഇതാണ് അമൃതയെ ചൊടിപ്പിച്ചത്. മോശം കമന്‍റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് അമൃത ഇതിനെതിരെ പ്രതികരിച്ചത്.  

അമൃതയുടെ കുറിപ്പിന്‍റെ പൂർണരൂപം ഇങ്ങനെ

‘കമന്‍റ്സ് എപ്പോഴും സന്തോഷത്തോടെ മാത്രമേ നോക്കാറുള്ളു. പക്ഷേ ഇതു കുറച്ചു കൂടിപ്പോയി. സ്ക്രീൻഷോട്ട് പങ്കുവയ്ക്കണ്ട എന്നു വിചാരിച്ചതാ. ഇതിനൊക്കെ പ്രതികരിക്കാതിരിക്കുന്നത് എങ്ങനെയാ. ഫേയ്ക്ക് അക്കൗണ്ട് ആണെന്നാണു തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇതു കണ്ടിട്ട് എന്താണു തോന്നുന്നത്? ഞാൻ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ? 

സഹോദരാ, ഇത് എന്‍റെ പേജ്. താങ്കളെ ഇവിടെ ആരും നിർബന്ധിച്ചിട്ടില്ല. പിന്നെ ഇത്തരം വർത്തമാനങ്ങള്‍ നിങ്ങളെ തീരെ തരം താഴ്ത്തുന്നു. താങ്കളെപ്പോലുള്ള സ്ത്രീ വിരോധികളാണ് പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്. ഇനി എനിക്കു പതിനാറ് ആണെന്നു തന്നെയാണു വിചാരം സഹോദരാ. എന്നെപ്പോലെ ഒരുപാട് തള്ളച്ചിമാർ ഉണ്ട് ലോകത്ത്. അവർ എല്ലാവരും ഇനിയും പതിനാറ് ആണെന്നു തന്നെ വിചാരിച്ചു ജീവിക്കും. 

തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങൾ സ്ത്രീകൾ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങൾ ആണ്. ഞങ്ങളെ പന്നയായി തോന്നുന്നത് താങ്കളുടെ മനസ്സ്. താങ്കൾക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും. അവരോടും ഇങ്ങനെയാണോ സഹോദരാ താങ്കൾ സംസാരിക്കുന്നത്. പിന്നെ താങ്കളും ഇങ്ങനെയൊരു തള്ളയുടെ വയറ്റിൽ നിന്നു തന്നെയാണു വന്നതെന്നു മറക്കേണ്ട. </p>

അതെ ഒരു കുഞ്ഞുണ്ട്. ഞാൻ നല്ല അന്തസ്സോടെ എന്‍റെ കുഞ്ഞിനെ നോക്കുന്നുണ്ട്. താങ്കൾ അതോർത്തു ദണ്ണിക്കേണ്ട. കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ വീട്ടിലിരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓർത്തു ഞാൻ ഖേദിക്കുന്നു.

ഇനി പച്ചക്കു പറയാം. ഇറങ്ങി പോടോ. ഇവിടെ എന്‍റെ പേജിൽ ഉള്ള സഹോദരന്മാർ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവർ ആണ്. വെറുതെ അവരുടെ വായിലിരിക്കുന്നതു കൂടി കേൾക്കണ്ട. 

അഭിമാനത്തോടെ പതിനറാണെന്ന വിചാരമുള്ള തള്ളച്ചി’– അമൃത സുരേഷ് കുറിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Entertainment

Post A Comment: