www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീണ്ടും ട്യൂമർ; ഒപ്പം കോവിഡും; നടി ശരണ്യയുടെ ദുരവസ്ഥ വെളിപ്പെടുത്തി സീമ ജി നായർ

Share it:


നടി ശരണ്യയുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സീമ ജി നായർ. ഇടക്കിടെയെത്തുന്ന ക്യാൻസറിനെ പൊരുതി തോൽപ്പിക്കുകയാണ് ശരണ്യ. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 

ശസ്ത്രക്രിയകളും ക്യാൻസർ ചികിത്സ ഏൽപ്പിച്ച വേദനകളും എല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് പിച്ച വച്ച് തുടങ്ങിയ ശരണ്യയെ തേടി വീണ്ടും ട്യൂമർ എത്തിയെന്ന സങ്കടകരമായ വാർത്തയാണ് നടി സീമ ജി നായർ പങ്കുവയ്ക്കുന്നത്. ഇത്തവണ ട്യൂമറിനൊപ്പം ഇടിത്തീപോലെ കോവിഡും ബാധിച്ചത് ആശങ്ക ഉണ്ടാക്കുന്നു എന്നും സീമ പറയുന്നു.  

എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ്. പതിനൊന്നാമത്തെ സർജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യ സ്ഥിതിയിൽ വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടായി. സ്‌പൈനൽ കോഡിലേക്ക് അസുഖം സ്‌പ്രെഡ്‌ ചെയ്‌തു. വീണ്ടും ഒരു സർജറി സ്‌പൈനൽ കോഡിൽ നടത്താൻ കഴിയില്ല. പെട്ടെന്ന് തന്നെ ശരണ്യയെ ആർസിസിലേക്ക് കൊണ്ട് ചെന്ന്. ജൂൺ മൂന്നിന് കീമോ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ 23 ആം തിയതിയാണ് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചത്. എന്ത് പറയണം എന്ന് പോലും അറിയില്ല. 


തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ശരണ്യ ഇപ്പോഴുള്ളതൊന്നും എല്ലാവരും കൂടെയുണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും സീമ വിഡിയോയിൽ പറയുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ആദ്യം ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെടും തൈറോയിഡ് ക്യാൻസറുമായി ബന്ധപ്പെട്ടും പതിനൊന്നു സർജറികൾ ആണ് ഇത് വരെ നടന്നത്. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്.

 

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. 

രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയൽ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. നടി സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്കായി തിരുവനന്തപുരത്ത് ഒരു വീടും അടുത്തിടെ പണിതുനൽകിയിരുന്നു. ‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Entertainment

Post A Comment: