www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 കാരന്‍റെ ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങി; ജീവൻ രക്ഷിച്ചത് തലനാരിഴയ്ക്ക്

Share it:



ആലപ്പുഴ: 14 കാരന്‍റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽ മോതിരം സാഹസികമായി മുറിച്ചു മാറ്റി. അര മണിക്കൂറോളം നീണ്ട ശ്രമങ്ങളുടെ ഫലമായിട്ടാണ് മോതിരം മുറിച്ചെടുത്തത്. കറ്റാനം സ്വദേശിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. റോഡ് സേഫ്റ്റി ഫോഴ്സ് ചെയർമാൻ പുന്നപ്ര കൊല്ലംപറമ്പിൽ മഷ്ഹൂർ അഹമ്മദിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.  

മോതിരം കുരുങ്ങിയതിനെത്തുടർന്ന് ജനനേന്ദ്രിയത്തിന്​ വീക്കമുണ്ടായി. വീട്ടുകാരിൽനിന്ന്​ കുട്ടി വിവരം മറച്ചുവെച്ചു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നീർവീക്കത്തിന് കാരണം വ്യക്തമായില്ല. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. യൂറോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം കാരണം വ്യക്തമായില്ല. 

യൂറോളജി സർജറി വിഭാഗം നടത്തിയ പരിശോധനയിലാണ് മോതിരം കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. മോതിരം മുറിച്ചുനീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസംഘത്തിന്‍റെ സഹായം തേടിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് എയ്ഡ് പോസ്​റ്റ്​ പൊലീസ് അറിയിച്ചതിനുസരിച്ച്‌ മഷ്ഹൂർ അഹമ്മദ് എത്തിയതും മോതിരം നീക്കം ചെയ്തതും. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Mostreaded

Post A Comment: