ലണ്ടൻ: ലോകത്തെ വിറപ്പിച്ച കോവിഡ് 19 വൈറസ് മനുഷ്യ സൃഷ്‌ടിയാണെന്നതിനു തെളിവുമായി ശാസ്ത്രജ്ഞർ. ബ്രിട്ടീഷ് പ്രോഫസർ ആഗ്നസ് ദൽഗ്ലെയിഷ്, നോർവീജിയൻ ശാസ്ത്രജ്ഞ ഡോ. ബിർഗർ സോറൻസൻ എന്നിവർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രോഗ കാരണമായ നോവൽ കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്‌ടിച്ചതാണെന്നാണ് ഇവരുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് വവ്വാലുകളിൽ നിന്ന് വന്നതാണെന്ന് പിന്നീട് വരുത്തിത്തീരുകയായിരുന്നു.
വുഹാനിലെ ലാബിലെ പ്രൊജക്റ്റിൽ പ്രവർത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞർ നിർമിച്ചെടുത്തതാണ് കൊറോണ വൈറസ്. ചൈനയിലെ ഗുഹാ വവ്വാലുകളിൽ കണ്ട വൈറസിൽ ജനിതക മാറ്റം വരുത്തിയതാണ് ഇവർ ഇത് സാധിച്ചെടുത്തത്. സൂക്ഷ്‌മമായി പരിശോധിച്ചാൽ വൈറസിലെ ജനിതക മാറ്റം സ്വാഭാവികമായി ഉണ്ടായതല്ലെന്ന് വ്യക്തമാവുമെന്ന്, പഠനത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
കോവിഡ് വവ്വാലുകളിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ഒരു വർഷമായി ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്‍റെ തെളിവുകളുണ്ടെന്നും പഠനത്തിൽ പറയുന്നു. ലോകമെങ്ങുമുള്ള അക്കാദമിക്കുകളും പ്രധാന ജേണലുകളും ഇക്കാര്യം അവഗണിക്കുകയാണ്. വിവരങ്ങൾ ബോധപൂർവം നശിപ്പിക്കുകയും ഒളിപ്പിച്ചുവയ്ക്കുകയും ചെയ്‌തതെന്ന് വ്യക്തമാണ്.
അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിക്കുന്ന ചില ചൈനീസ് ശാസ്ത്രജ്ഞാരാണ് പുതിയ വൈറസിന്‍റെ സൃഷ്ടിക്കു പിന്നിലുള്ളത്. വൈറസുകളെ ജനിതക എഞ്ചിനീറിയങ്ങിലൂടെ കൂടുതൽ മാരകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വുഹാന പ്രോജക്റ്റ് പ്രവർത്തിച്ചിരുന്നതെന്നും പഠനം പറയുന്നു.
കോവിഡിന്‍റെ ഉത്ഭവത്തെ കുറിച്ച് ലോകാരോഗ്യ സംഘടനാ പുതിയ പഠനത്തിലേക്ക് കടക്കുന്നതിനിടയിലാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. വുഹാനിൽ സന്ദർശനം നടത്തിയ ഡബ്‌ള്യുഎച്ച്ഒ സംഘം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ രംഗത്തെ പ്രവർത്തിക്കുന്ന പലരും ഈ റിപ്പോർട്ട് അംഗീകരിച്ചിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: