
ചെന്നൈ: വൈറലാകാൻ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വിമാനത്തിൽ വച്ച് താലികെട്ട് നടത്തിയ ദമ്പതികൾക്ക് കുരുക്ക് മുറുകുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡം പാലിക്കാതെയാണ് വിമാന യാത്രക്കിടെ വധൂവരൻമാർ താലി അണിഞ്ഞതും ഒപ്പമുള്ളവർ ആശംസ അറിയിച്ചതും.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. ഇതോടെ വധൂവരൻമാർ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാകും.
മെയ് 23നാണ് ആകാശത്തുവച്ച് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാർട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിമാനത്തിലെ വിവാഹത്തിൽ പങ്കെടുത്തത്. അതേസമയം സംഭവത്തിൽ വിശദീകരണവുമായി വിമാന കമ്പനി രംഗത്തെത്തി. മധുരയിലുള്ള ട്രാവൽ ഏജന്‍റ് ആണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തത്.
ബുക്കിങ് നടത്തിയവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നു എന്നും സ്പൈസ് ജെറ്റ് വിമാന കമ്പനി അറിയിച്ചു. ഒരു ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടുകയും മെയ് 23 ന് മാത്രം നിയന്ത്രണത്തിൽ ഇളവ് നൽകുകയും ചെയ്തിരുന്നു.
ഒരു സ്വകാര്യ ചടങ്ങിൽ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തിൽ വച്ച് വീണ്ടും വിവാഹം ചെയ്യുകയായിരുന്നു. വിമാനത്തിൽ നിന്ന് താലി കെട്ടുന്നതും മുഴുവൻ പേരും എഴുന്നേറ്റ് നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ചടങ്ങിൽ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കൾ ആണെന്നും എല്ലാവരും ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികൾ അവകാശപ്പെട്ടു.
Rakesh-Dakshina from Madurai, who rented a plane for two hours and got married in the wedding sky. Family members who flew from Madurai to Bangalore after getting married by SpiceJet flight from Bangalore to Madurai. #COVID19India #lockdown @TV9Telugu #weddingrestrictions pic.twitter.com/9nDyn3MM4n
— DONTHU RAMESH (@DonthuRamesh) May 23, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: