
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഓക്‌സിജൻ ലഭിക്കാതെ കൂട്ടമരണം. ആറ് കോവിഡ് രോഗികളാണ് ഓക്സിഡൻ ലഭിക്കാതെ മരിച്ചത്. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നു. അതേസമയം, റഷ്യന്‍ നിർമിത വാക്സിനായ സ്പുട്നിക് വി രാജ്യത്ത് നൽകിത്തുടങ്ങി.
ഹൈരാബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസുകൾ നല്‍കി തുടങ്ങിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വാക്സിന്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. തെലങ്കാനയില്‍ കൂടാത നാളെ ആന്ധ്ര പ്രദേശിലും സ്പുട്നിക് വാക്സിനേഷന്‍ ആരംഭിക്കുന്നുണ്ട്.
കോവിന്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്സിന്‍ നല്‍കുക. രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് വി. ദില്ലിയും ബെംഗളൂരുവുമടക്കമുള്ള സ്ഥലങ്ങളില്‍ വാക്സിന്‍ വൈകാതെ നല്‍കിത്തുടങ്ങുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: