www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർത്താതെ കുരച്ച് നായ; നോക്കിയപ്പോൾ കണ്ടത് സിറ്റൗട്ടിൽ കൂസലില്ലാതെ ഇരിക്കുന്ന കുറുക്കനെ

Share it:



കോട്ടയം: വളർത്തു നായയുടെ കുര കേട്ട് നോക്കിയപ്പോൾ കണ്ടത് സിറ്റൗട്ടിൽ കൂസലില്ലാതെ വിശ്രമിക്കുന്ന കുറുക്കനെ. പൊൻകുന്നം പുന്നശേരിയില്ലത്ത് മനോജിന്‍റെ വീട്ടിലാണ് പുലർച്ചെ അപ്രതീക്ഷിത അതിഥിയെത്തിയത്. ഒരു ദിവസം മാത്രമല്ല, പിന്നെയും അതിഥി മനോജിന്‍റെ വീട്ടിലെത്തി. ആകസ്മികമായ സംഭവം മനോജ് ഫെയ്‌സ് ബുക്കിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്.

മനോജിന്‍റെ കുറിപ്പ് ഇങ്ങനെ..

റോക്കിയുടെ പതിവില്ലാതെയുള്ള കുരകേട്ടാണ് വീടിന്‍റെ പിന്നിൽ നിന്നും ഞാൻ അവനെ ശ്രദ്ധിച്ചത്.

സിറ്റൗട്ടിലേക്ക് നോക്കിനിന്നാണ് കുരക്കുന്നത്.....

സഹായം അഭ്യർത്ഥിച്ചു വരുന്ന ഏതെങ്കിലും അപരിചിതൻ ആയിരിക്കും എന്ന ചിന്ത എന്നെ ഞെട്ടിച്ചു...

പേഴ്സ് കാലിയാണ്...

ഒരിക്കലും ഒന്നും കൊടുക്കാതെ ആരെയും പറഞ്ഞയച്ചിട്ടില്ല...

മുറ്റത്തുകൂടി അൽപ്പം കൂടി മുന്നിലേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ ആശ്ചര്യപ്പെടുത്തി...

രാത്രിയിൽ പലപ്പോഴും മിന്നായം പോലെ കാണുന്ന കുറുക്കൻ ഫാമിലിയിലെ ഇളമുറതമ്പുരാൻ  യാതൊരു കൂസലുമില്ലാതെ സിറ്റൗട്ടിൽ ഇരിക്കുന്നു.

വീടിനുപിന്നിൽക്കൂടിത്തന്നെ ഞാൻ അകത്തുകയറി മൊബൈലും എടുത്തു പ്രീതയെയും മോനെയും വിളിച്ചു മുന്നിൽ ചെന്നിട്ടും ഇഷ്ട്ടന് കുലുക്കമില്ല,

ഒരു ഫോട്ടോ എടുത്തപ്പോൾ അവനൊന്ന് ഇളകിയിരുന്നു പോസ്സ് ചെയ്തു..

രണ്ടുമൂന്നു ഷോട്ട് എടുത്തുകഴിഞ്ഞപ്പോൾ ഇഷ്ട്ടൻ പയ്യെ മുറ്റത്തേക്കിറങ്ങി...

ചെറുപ്പക്കാരനാണ്, അതിന്‍റെ അഹങ്കാരമാണ്,

റോക്കിക്കു വാങ്ങിയ പെഡിഗ്രി കൊടുത്തു പുള്ളിയെ ഒന്ന് വശീകരിക്കാനുള്ള എന്‍റെ ശ്രമം വിജയിച്ചു എന്ന് കരുതിയതാണ്...

പക്ഷെ അവൻ പതിയെ പിന്തിരിഞ്ഞു,

സാവധാനം നടന്നകന്നു...

എനിക്ക് നിരാശ...

ഇനിയും വന്നാൽ ഞാൻ വശത്താക്കും ചെക്കനെ...


ഇതിനിടെ ഇന്നലെ വീണ്ടും മനോജിന്‍റെ വീട്ടിൽ കുട്ടിക്കുറുക്കൻ എത്തി. 

മനോജ് രണ്ടാമത് പോസ്റ്റ് ചെയ്‌തത് ഇങ്ങനെ 


ലവൻ വീണ്ടും വന്നു ട്ടോ...

എടാ എന്ന് വിളിച്ചാൽ പോടാ എന്ന ഭാവം...

പകലുള്ള ഇവന്‍റെ കറക്കം മൂലം പിള്ളേർക്ക് പുറത്തിറങ്ങാൻ പേടിയായി തുടങ്ങി...

എന്തോ അബദ്ധം പറ്റിയതാണോ എന്നൊരു സംശയമുണ്ട്...

മനുഷ്യരെ കണ്ടാലും പുള്ളിക്കൊരു കൂസലുമില്ല...

വനാതിർത്തി പങ്കിടുന്ന കോരുത്തോട്, പെരുവന്താനം, ഉറുമ്പിക്കര, കൂട്ടിക്കൽ തുടങ്ങി വനം അതിർത്തി മേഖലയല്ലാത്ത മുണ്ടക്കയത്തു വരെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കോരുത്തോട് ടൗൺ, ഇളംകാട് ഭാഗത്തും പകൽ പന്നികളിറങ്ങുന്നുണ്ട്. കാട്ടുപോത്തുകളെ പേടിച്ചാണു മുണ്ടക്കയം- കോരുത്തോട് റൂട്ടിലെ രാത്രിയാത്ര. വണ്ടൻപതാലിലും പുഞ്ചവയൽ കുഴിമാവ് റൂട്ടിലുമാണ് ഇവ കൂടുതലെത്തുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Kerala

Post A Comment: