ഭോപ്പാൽ: മാസ്‌ക് ധരിക്കാതെ നിരത്തിലിറങ്ങിയ യുവതിയെ മകളുടെ കൺമുന്നിൽ വലിച്ചിഴച്ച് പൊലീസിന്‍റെ ക്രൂരത. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി മകൾക്കൊപ്പം എത്തിയതായിരുന്നു യുവതി. ഇവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇതിനിടെ റോഡിൽ പരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസ് യുവതിയെയും മകളെയും വിളിപ്പിച്ചു.
ഇവരെ വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു. തുടര്‍ന്ന് ഇവരെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു പൊലീസുകാരന്‍ യുവതിയുടെ വയറില്‍ ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരു വനിത പൊലീസും യുവതിയെ മര്‍ദിക്കുന്നുണ്ട്. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പൊലീസ് ബലംപ്രയോഗിച്ചു. യുവതിയും മകളും ഉച്ചത്തില്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം നടന്നതിന്‍റെ സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചു വിടുന്നത് മധ്യപ്രദേശില്‍ ആദ്യത്തെ സംഭവമല്ലെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: