www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

തെലുങ്ക് സിനിമാക്കാരുടെ തോന്ന്യാസം; നാശകോടാലിയാക്കി ദൃശ്യം 2 ലൊക്കേഷൻ

Share it:



തൊടുപുഴ: പ്രകൃതി ഭംഗി കൊണ്ട് ശ്രദ്ധേയമായ ദൃശ്യം 2 ലൊക്കേഷൻ അടിമുടി നാശകോടാലിയാക്കി സിനിമാക്കാർ. കാഞ്ഞാർ കൈപ്പക്കവല പ്രദേശത്താണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2 ചിത്രീകരിച്ചത്. സിനിമയിൽ അതി മനോഹരമായി കാണിക്കുന്ന പ്രദേശം ഇപ്പോൾ കണ്ടാൽ പട്ടി പോലും കഞ്ഞികുടിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.  

ദൃശ്യം സിനിമയുടെ തന്നെ തെലുങ്ക് പതിപ്പ് ഷൂട്ട് ചെയ്‌തതോടെയാണ് പ്രദേശം അലങ്കോലമായതത്രേ. 200 ഓളം ചിത്രങ്ങളുടെ ചിത്രീകരണം നടന്ന പ്രദേശമാണ് ഇവിടം. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളുടെയും ലൊക്കേഷനായി മാറിയിട്ടുണ്ട് പ്രദേശം.

വെള്ളിത്തിരയിലെ മനോഹര പ്രദേശം കാണാൻ നിരവധി പേർ ഇവിടെ എത്താറുമുണ്ട്. എന്നാൽ തെലുങ്ക് സിനിമാക്കാരുടെ വരവോടെ പ്രദേശം അടിമുടി നശിപ്പിക്കുകയായിരുന്നു. അവസാനമായി ഇവിടെ ചിത്രീകരിച്ചതും ദൃശ്യം 2 തെലുങ്ക് പതിപ്പാണ്.

 തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനു ശേഷം വേണ്ട വിധം സെറ്റ് പൊളിച്ച് നീക്കാത്തതാണ് വിനയായത്. എംവിഐപി യുടെ സ്ഥലത്താണ് കൂടുതലും ചിത്രീകരണം നടന്നത്. പഞ്ചായത്ത് വക സ്ഥലവും ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. 

ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പ് അധികൃതരുമായി സിനിമാ പ്രവർത്തകർ ഉണ്ടാക്കിയ കരാർ പ്രകാരം പ്രദേശം പൂർവ സ്ഥിതിയിലാക്കി മടക്കി നൽകും എന്ന വ്യവസ്ഥയുണ്ട്. ചിത്രീകരണത്തിനു ശേഷം സെറ്റ് പൊളിക്കാൻ സ്വകാര്യ കമ്പനികളെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ സെറ്റിന്‍റെ പ്രധാന ഭാഗങ്ങൾ മാത്രം പൊളിച്ചു നീക്കുകയും അവശിഷ്ടങ്ങൾ പ്രദേശത്ത് ഉപേക്ഷിച്ച നിലയിലുമാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

Entertainment

Post A Comment: