യുഎഇ: ഭർത്താവിനെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവതി യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്‌സ മഹ്‌റൂഫ് (32) ആണ് മരിച്ചത്. ഉംഅൽഖുവൈൻ ബീച്ച് ഹോട്ടലിന് സമീപമായിരുന്നു അപകടം.
ഭർത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവൻ നഷ്ടമായത്. ഷാര്‍ജ ഇത്തിസാലാത്തിൽ സാങ്കേതിക വിഭാഗം ജീവനക്കാരൻ മഹ്റൂഫിന്റെ ഭാര്യയാണ്. മൃതദേഹം ഉംഅൽഖുവൈൻ ആശുപത്രി മോർച്ചറിയിൽ.
അജ്മാനിൽ താമസിക്കുന്ന ഇവർ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാൻ വന്നതായിരുന്നു. നാലും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. മക്കൾ: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Post A Comment: