ലോക തേനീച്ച ദിനത്തിൽ വേറിട്ട ഫോട്ടോഷൂട്ടുമായി ഹോളിവുഡ് നടി ആഞ്ചലീന ജോളി. നാഷ്‌ണൽ ജോഗ്രഫിക് മാസികയുടെ കവർ ചിത്രത്തിനു വേണ്ടിയാണ് നടി സാഹസിക ഫോട്ടോ ഷൂട്ടിനു തയാറായത്. അർധ നഗ്നമായി ശരീരത്തിൽ തേനീച്ചകളുമായിട്ടായിരുന്നു ഫോട്ടോ ഷൂട്ട്.
18 മിനിറ്റോളം താരം തേനീച്ചകളെ ശരീരത്തിൽ ഇരുത്തിയെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പുറത്തുവന്നു. ഡാൻ വിന്‍റേഴ്സ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയത്.
ജീവനുള്ള തേനീച്ചകളെ ഉപയോഗിച്ചുള്ള ഫോട്ടോ ഷൂട്ടിൽ കൂടെയുള്ളവരുടെ സുരക്ഷയെ കുറിച്ചായിരുന്നു ആശങ്കയെന്ന് ഡാൻ പറയുന്നു. ഇറ്റാലിയൻ തേനീച്ചകളെയാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്.
ആഞ്ചലീന ഒഴികെ എല്ലാവരും സുരക്ഷയ്ക്ക് വേണ്ടി സ്യൂട്ട് ധരിച്ചിരുന്നു. ശരീരത്തിൽ ഫെറോമോൺ പുരട്ടിയാണ് തേനീച്ചകളെ ആകർഷിച്ചത്. സംഭവത്തിന്‍റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: