www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1895) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ തട്ടിക്കൊണ്ടു പോയി കാല് തല്ലിയൊടിച്ച് ഭർത്താവും കൂട്ടുകാരും

Share it:



കണ്ണൂർ: ഭാര്യയെ അടിച്ചു മാറ്റി ഒളിച്ചോടിയ കാമുകനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തല്ലിച്ചതച്ച് വഴിയിൽ ഉപേക്ഷിച്ചു. തലശേരിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കുത്തുപറമ്പ് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മറ്റൊരാളുടെ ഭാര്യയെ അടിച്ചു മാറ്റി ഒളിച്ചോടിയത്. 

ഭാര്യ ഒളിച്ചോടിയതിനു പിന്നാലെ കാമുകനെ അന്വേഷിച്ചിറങ്ങിയ ഭർത്താവും കൂട്ടുകാരും യുവാവിനെ കണ്ടെത്തി. തലശേരി ഗോപാല്‍പേട്ടയില്‍ വച്ചാണ് യുവാവിന്‍റെ കാലുകള്‍ തല്ലിയൊടിച്ചത്. തുടര്‍ന്ന് യുവാവിനെ കാറില്‍കൊണ്ടുപോയി കൂത്തുപറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. 

സ്വകാര്യ ലോഡ്ജിന് സമീപത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ് യുവാവിനെ രണ്ട് കാലുകളും പൊട്ടിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ കാമുകനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കാമുകൻ കിടപ്പിലായതോടെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Viral

Post A Comment: